
ഇൻവെസ്റ്റ്മെന്റുകളെ കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും എല്ലാം നിരവധി വിവരങ്ങൾ ലഭ്യമാണ്. എന്നിട്ടും ട്രേഡിങ് തട്ടിപ്പുകളെക്കുറിച്ച് നിരന്തരമായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം ബേസിക്ക് ആയ ഫിനാൻഷ്യൽ നോളജ് ഇല്ലാത്തതാണ് എന്ന് പറയുന്നു ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ. എന്താണ് ഇൻവെസ്റ്റ്മെന്റ് എന്നും എന്താണ് ട്രേഡിങ് എന്നും മനസ്സിലാക്കിയാലേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
ജോലി ചെയ്യുന്നവരും മറ്റും സ്വപ്നം നിറവേറ്റുന്നതിനായി ഒരു തുക എല്ലാ മാസവും മാറ്റിവെയ്ക്കുന്നു എന്നു കരുതുക. ഈ മാറ്റിവെയ്ക്കുന്ന തുക മറ്റ് നിക്ഷേപങ്ങളൊന്നും നടത്താതെ ബാങ്ക് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയാണെങ്കിൽ പണപ്പെരുപ്പം കാരണം വർഷാവർഷം ഇതിന്റെ മൂല്യം കുറയും. എന്നു വെച്ചാൽ സ്വപ്നത്തിലേക്കുള്ള ദൂരം കൂടും. ഇതിനെ മറികടക്കാനായാണ് ആളുകൾ പ്രൈസ് അപ്രിസേഷ്യൻ തരുന്ന സ്റ്റോക്കുകൾ, ഗോൾഡ് പോലുള്ളവയിലേക്ക് നിക്ഷേപം നടത്തുന്നത്. ഇതിനെയാണ് ലോങ് ടേം ഇൻവെസ്റ്റ്മെന്റ് അഥവാ വെൽത്ത് ക്രിയേഷൻ എന്നു പറയുന്നത്. ഓരോരുത്തർക്കും ഏറ്റവും ആപ്റ്റ് ആയ അസറ്റ് ക്ലാസ് ആവണം ഈ സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കേണ്ടത്.
ഇത്തരത്തിൽ എഫ്ഡിയായി ബാങ്കിൽ നിക്ഷേപം നടത്തുന്നവരുണ്ട്. ഇതിന് അഞ്ച് മുതൽ ആറ് ശതമാനം വരെ പലിശ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് വളരെ സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റുമാണ്. ഇതിനു പകരം ഡെറ്റ് ഇൻസ്ട്രമെന്റ് അഥവാ കടപ്പത്രത്തിലേക്ക് നിക്ഷേപിക്കുന്ന ആളുകളുണ്ട്. കടപ്പത്രത്തിൽ നിക്ഷേപിക്കുമ്പോൾ എഫ്ഡിയേക്കാളും ലാഭം കിട്ടും. പക്ഷേ അവിടെ ചെറിയ റിസ്ക് എലമെന്റുമുണ്ട്. കുറച്ചുകൂടി റിസ്ക് എടുത്തുള്ള ഇൻവെസ്റ്റ്മെന്റാണ് സ്വർണം. ഏറ്റവും ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും ലാഭം ഈ നിക്ഷേപത്തിലൂടെ ലഭിക്കാം. ഇതൊന്നുമല്ലാതെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന ആളുകളുണ്ട്. ഇത് കുറച്ചുകൂടി സേഫ് ആയ നിക്ഷേപം ആണെങ്കിലും ലിക്വിഡിറ്റി കുറവാണ്. സ്ഥലക്കച്ചവടത്തിലെ പ്രധാന പ്രശ്നം വിൽപനയുടെ സമയത്ത് ബയറിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്.
ഇതുപോലെത്തന്നെയാണ് സ്റ്റോക് മാർക്കറ്റിന്റെ അവസ്ഥയും. സ്റ്റോക് മാർക്കറ്റിൽ മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ഡയറക്റ്റ് ആയുള്ള ഇക്വിറ്റി ഇൻവെസ്റ്റ്മെന്റുകളും നമുക്ക് നടത്താം. മുൻപേ പറഞ്ഞ അസറ്റ് ക്ലാസ്സിനേക്കാളും റിസ്ക് എലമെന്റ് ഇവയ്ക്ക് കൂടുതലാണ്. എന്നാൽ റിട്ടേർൺസ് കൂടുതൽ ലഭിക്കും എന്ന മേന്മയുണ്ട്. ഏത് അസറ്റ് ക്ലാസ് തിരഞ്ഞെടുക്കണം എന്നത് ഒരു വ്യക്തിയുടെ തീരുമാനമാണ്. അസറ്റ് ക്ലാസ്സ് തിരഞ്ഞെടുക്കുന്നതിന് അനിസരിച്ചാണ് റിസ്ക് എലമെന്റും റിവാർഡും. അസറ്റ് ക്ലാസ് തിരഞ്ഞെടുക്കുന്നത് ഗോളിലേക്കുള്ള ദൈർഘ്യവും പണവും അടിസ്ഥാനമാക്കിയാണ്.
ട്രേഡിങ് എന്നത് ഇവയിൽ നിന്നും വ്യത്യസ്തമാണ്. ഇൻവെസ്റ്റ്മെന്റ് ഫൈനാൻഷ്യൽ ഫ്രീഡത്തിനു വേണ്ടിയാണെങ്കിൽ ട്രേഡിങ് ഇൻകം ജനറേഷനു വേണ്ടിയുള്ളതാണ്. വരുമാന മാർഗമായി കാണേണ്ട ഒരു സംരംഭം തന്നെയാണ് ട്രേഡിങ്. ചുരുങ്ങിയ ടൈംഫ്രെയിമിനുള്ളിൽ വാങ്ങിക്കുകയും വിൽക്കുകയും വരുമാനം കണ്ടെത്തുകയും ചെയ്യാവുന്ന രീതിയാണ് ട്രെയിഡിങ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ അപേക്ഷിച്ച് ട്രെയിഡിങ്ങിൽ റിസ്ക് കൂടുതലാണ്. എന്നാൽ കൃത്യമായി മനസ്സിലാക്കി സ്കിൽ രൂപത്തിൽ ഡെവലപ് ചെയ്തെടുത്താൽ ട്രെയിഡിങ്ങിലൂടെ ലാഭം കൊയ്യാം.
ട്രേഡിങ് പാചകം പോലെയാണ്. പാചകത്തിൽ ഉപ്പോ പുളിയോ കൂടിപ്പോയാൽ വായിൽ വെയ്ക്കാൻ കൊള്ളാതാകും. എന്നാൽ നന്നായി പാചകം അറിയുന്നവർ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതു പോലെ നന്നായി ട്രേഡിങ് അറിയുന്നവർക്ക് മികച്ച നേട്ടം ഉണ്ടാക്കാനാകും. ഏത് വലിയ ഷെഫിനും ഇടയ്ക്ക് കയ്യബദ്ധം പറ്റുന്നതു പോലെ മികച്ച ട്രേഡർക്കും ചിലപ്പോൾ പിഴവുകൾ സംഭവിക്കാം. എത്ര വലിയ സ്കിൽഡ് ട്രേഡറും അതുകൊണ്ടുതന്നെ ലാഭത്തിനൊപ്പം നഷ്ടവും പ്രതീക്ഷിക്കുന്നു.
നിങ്ങൾ ചെയ്യുന്ന ജോലിക്കൊപ്പം വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ട്രേഡിങ്ങിലേക്ക് വരാം. എന്നാൽ അതിനു മുൻപ് മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇതിനെക്കുറിച്ച് പഠിച്ചു മനസ്സിലാക്കണം. അതിനുശേഷം നിങ്ങളുടെ കൈവശം ലഭ്യമായ പണം ഉപയോഗിച്ച് ട്രേഡിങ് നടത്താം. ട്രേഡിങ് വരുമാനത്തെ പിന്നീട് ഇൻവെസ്റ്റ്മെന്റ് രൂപത്തിലേക്ക് മാറ്റാനുമാകും. ട്രേഡിങ് പല രീതിയിലുണ്ട്. സ്റ്റോക് മാർക്കറ്റിലെ ഇക്വിറ്റി ഷെയർസ്, റിലയൻസ് പോലുള്ള കമ്പനികളുടെ ഷെയർ വാങ്ങി വിൽ ക്കുന്നത് എന്നിങ്ങനെ. ഇതിനേക്കാൾ കോംപ്ലക്സ് ആയ മേഖല ട്രേഡിങ്ങിലുണ്ട്. അവ ഇൻഡെക്സ് ഡെറിവേറ്റീവ്സ് എന്ന് അറിയപ്പെടുന്നു. പെട്ടെന്ന് ലാഭമുണ്ടാക്കാവുന്ന ഇൻസ്ട്രമെന്റ് ആണെങ്കിലും ഇവ വലിയ രീതിയിൽ സങ്കീർണവുമാണ്. 93 ശതമാനം ആളുകളും നഷ്ടത്തിലാണ്. കമോഡിറ്റി മാർക്കറ്റ് എന്നത് ട്രേഡിങ്ങിലെ മറ്റൊരു വിഭാഗമാണ്. ഫിസിക്കൽ സബ്സ്റ്റൻസ്, റോ മെറ്റീരിയൽസ്, ഗോൾഡ്, സിൽവർ തുടങ്ങിയവ വാങ്ങി വിൽക്കുന്നതാണ് കമോഡിറ്റി മാർക്കറ്റ്. ഇതിലെ ലാഭ നഷ്ടങ്ങൾ അതിനിടയിലെ വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ചിരിക്കും. ഇതിനു പുറമേ ഇന്റർനാഷണൽ സ്റ്റോക്കുകളിലും ഇതേ പ്രോസസ് ചെയ്യാം. ബിറ്റ് കോയിൻ എന്നതും ഇത്തരത്തിലുള്ള മറ്റൊരു വിഭാഗമാണ്. ബിറ്റ്കോയിനിലും ഇൻവെസ്റ്റ്മെന്റ്, ട്രേഡിങ് തുടങ്ങിയവ ചെയ്യാം. ഇതിലേക്കെല്ലാം പോകുന്നതിന് അനുസരിച്ച് റിസ്ക് എലമെന്റും റിവാർഡും വർധിക്കും.
ഇവ ഒറ്റയക്കു ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സിബി അംഗീകൃതമായ ഇൻവെസ്റ്റ്മെന്റ്-ട്രേഡിങ് കൺസൾട്ടന്റുകളെ കണ്ട് ബാങ്കുകൾ സൂക്ഷിക്കുന്നതിലും മികച്ച രീതിയിൽ പണം വളർത്താൻ സഹായം തേടാവുന്നതാണ്. ട്രേഡിംഗ് കോഴ്സ്, ട്രേഡിംഗ് ആൽഗോരിതങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് 8075313974 , 9633526003 എന്ന നമ്പറിൽ ബന്ധപ്പെടുക.
Many fall for trading scams due to a lack of financial knowledge. Learn the differences between investment and trading, risk factors, and how to grow wealth wisely.