കേരള കാർഷിക സർവകലാശാലയുടെ (KAU) കീഴിൽ ഉദ്പാദിപ്പിക്കുന്ന വൈൻ ബ്രാൻഡായ നിള (Nila) ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും.
ബ്രാൻഡിന് കീഴിൽ ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകൾ കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് അംഗീകരിച്ചു. പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളായ നിള കശുമാങ്ങ വൈൻ, നിള പൈനാപ്പിൾ വൈൻ, നിള ബനാന വൈൻ എന്നിവയ്ക്കായുള്ള ലേബലുകളാണ് എക്സൈസ് അംഗീകരിച്ചത്.

കശുമാങ വൈനിൽ ആൽക്കഹോൾ അളവ് 14.5 ശതമാനമാണ്. പാളയംകോടൻ പഴത്തിൽ നിന്നാണ് ബനാന വൈൻ നിർമിക്കുന്നത്. അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിളിൽ നിന്നാണ് പൈനാപ്പിൾ വൈനിന്റെ നിർമാണം. ബനാന, പൈനാപ്പിൾ വൈനുകളിൽ ആൽക്കഹോൾ സാന്നിദ്ധ്യം 12.5 ശതമാനമാണ്. നിയമപ്രകാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുകയുള്ളൂ. തുടക്കത്തിൽ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും. 750 മില്ലി വൈനിന്റെ വില 1,000 രൂപയിൽ താഴെയായിരിക്കും.
Kerala Agricultural University’s (KAU) wine brand, Nila, is set to hit the market. The first phase includes Cashew, Pineapple, and Banana wines.