മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ പഴയ വീട് മലയാള സിനിമയിലെ തന്നെ ചരിത്ര സ്മാരകം ആക്കാവുന്ന ഒന്നാണ്. വർഷങ്ങളോളം മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. ഇപ്പോൾ ടൂറിസ്റ്റുകൾക്കും ആരാധകർക്കും ഈ വീട്ടിൽ കഴിയാൻ അവസരം ഒരുക്കുകയാണ് വിക്കേഷൻ എക്സ്പീരിയൻസസ് (VKation Experiences) എന്ന ഹോസ്പിറ്റാലിറ്റി കമ്പനി.
അടുത്തിടെ കമ്പനി വീട്ടിൽ നിരവധി അറ്റകുറ്റപ്പണികൾ നടത്തി വീടിന്റെ പേര് മമ്മൂട്ടി ഹൗസ് എന്നാക്കി റീബ്രാൻഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീട് ടൂറിസ്റ്റുകൾക്കായി തുറന്നു നൽകുന്നത്.
ബോട്ടിക് സ്റ്റൈൽ ലക്ഷ്വറി സ്റ്റേ എന്ന നിലയ്ക്കാണ് വിക്കേഷൻ മമ്മൂട്ടി ഹൗസിനെ അവതരിപ്പിക്കുന്നത്. നാല് മുറികളിലായി എട്ടു പേർക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 75000 രൂപയാണ് ഒറ്റ ദിവസത്തെ ചാർജ് എന്നാണ് റിപ്പോർട്ട്. പ്രൈവറ്റ് തിയേറ്റർ, മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ സുവർണ നിമിഷങ്ങളുടെ ഗാലറി തുടങ്ങിയവയും മമ്മൂട്ടി ഹൗസിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://www.instagram.com/p/DHYJxv3TWvf/?utm_source=ig_embed&ig_rid=2d3890a5-fd78-4674-a6e7-63bdb3477820
Megastar Mammootty’s former Kochi residence is now open for tourists and fans as a luxury boutique stay named Mammootty House, offering an exclusive experience.