ഒൻപത് മാസത്തെ ISS വാസത്തിന് ശേഷം ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞയാഴ്ച ഭൂമിയിലേക്ക് മടങ്ങി.
ബഹിരാകാശത്തു നിന്നു തിരിച്ചെത്തുന്നവർ മൈക്രോഗ്രാവിറ്റി ഇഫക്റ്റുകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കും. കുറഞ്ഞ അസ്ഥി സാന്ദ്രത, പേശികളുടെ ക്ഷയം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.

ഈ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ഇരുവരും 45 ദിവസത്തെ റീഹബിലിറ്റേഷനിലാണ്. ആസ്ട്രോനോട്ട് സ്ട്രെങ്ത്, കണ്ടീഷനിംഗ്, റീഹാബിലിറ്റേഷൻ (ASCR) ടീമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ബഹിരാകാശയാത്രികരുടെ ആരോഗ്യം, പ്രവർത്തനങ്ങൾ, ദൗത്യ റോളുകൾ എന്നിവയ്ക്ക് അനുസൃതമായി ദിവസേന രണ്ട് മണിക്കൂർ സെഷനുകൾ അടങ്ങുന്നതാണ് ASCR പ്രോഗ്രാം.
പ്രോഗ്രാം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായ ആംബുലേഷൻ, വഴക്കം, പേശി ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രൊപ്രിയോസെപ്റ്റീവ് എന്ന രണ്ടാം ഘട്ടത്തിൽ കാർഡിയോവാസ്കുലാർ പരിശീലനം ആണ് പ്രധാനം. ഏറ്റവും ദൈർഘ്യമേറിയ മൂന്നാം ഘട്ടത്തിൽ പ്രവർത്തനപരമായ വികസനത്തിനാണ് പ്രാധാന്യം.

മൈക്രോഗ്രാവിറ്റി മനുഷ്യശരീരത്തിലെ ഫ്ലൂയിഡ് ഡിസ്ട്രിബ്യൂഷൻ, മസിൽ ലോഡിംഗ്, സിഗ്നലിംഗ് തുടങ്ങിയവയെ ബാധിക്കുന്നു. ഇത് രക്തസമ്മർദ്ദം, ഹൃദയ പ്രവർത്തനം, എയറോബിക് കപാസിറ്റി, പേശികളുടെ ശക്തി, അസ്ഥി സാന്ദ്രത, ബാലൻസ്, ഏകോപനം എന്നിവയിൽ മാറ്റങ്ങളുണ്ടാക്കുന്നു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ബഹിരാകാശയാത്രികരെ സഹായിക്കുന്നതിലൂടെ ഈ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുക എന്നതാണ് ASCR പ്രോഗ്രാമിന്റെ ലക്ഷ്യം.
After spending nine months in space, astronauts Sunita Williams and Butch Wilmore begin a rigorous 45-day rehabilitation program to restore muscle strength, bone density, and overall physical health as they readjust to Earth’s gravity