ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.  ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും പരീക്ഷണയോട്ടം നടത്തും. ഇങ്ങനെ മൊത്തം 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളുമാണ് രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കുന്നത്. ഇതോടൊപ്പം ഒൻപത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ഗവൺമെന്റ് പദ്ധതിയുണ്ട്. ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായ നീക്കം ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും വലിയ തോതിൽ സഹായകരമാകും.

ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതി ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് പ്രാഥമിക ലക്ഷ്യമായി കാണുന്നു. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻ‌ടി‌പി‌സി, അനർട്ട്, അശോക് ലെയ്‌ലാൻഡ്, എച്ച്‌പി‌സി‌എൽ, ബി‌പി‌സി‌എൽ, ഐ‌ഒ‌സി‌എൽ എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾക്കാണ് പൈലറ്റ് പ്രോജക്ടുകളുടെ ചുമതലയും സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന്റെ ചുമതലയും.

2023 ജനുവരി 4നാണ് കേന്ദ്ര ഗവൺമെന്റ് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ആരംഭിച്ചത്. 2029-30 സാമ്പത്തിക വർഷം വരെ മിഷന് വേണ്ടി 19,744 കോടി രൂപയുടെ ബജറ്റ് നിശ്ചയിച്ചിട്ടുമുണ്ട്. ഊർജ്ജ പരിവർത്തനത്തിന് ആഗോള മാതൃകയാകുന്നതിനൊപ്പം ക്ലീൻ എനെർജിയിലൂടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ ദൗത്യം നിർണായക പങ്ക് വഹിക്കും. ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയിലും വിപണികളിലും ഇന്ത്യയെ മുൻനിരയിലെത്തിക്കാനും സംരംഭം സഹായിക്കും.

India launches pilot projects under the National Green Hydrogen Mission to introduce hydrogen-fueled buses and trucks, promoting clean energy in transport.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version