ടാറ്റ ഗ്രൂപ്പ് (Tata Group) കമ്പനികളും യുഎസ് ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്ലയും (Tesla) തമ്മിലുള്ള പങ്കാളിത്തം വളർന്നുവരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് നിർണായക വിതരണ കേന്ദ്രമായി മാറുകയാണ് എന്നതിന്റെ സൂചനയാണിത്. ടാറ്റ ഓട്ടോകോമ്പ്, ടിസിഎസ്, മറ്റ് ടാറ്റ സ്ഥാപനങ്ങൾ എന്നിവ ഇലക്ട്രിക് വാഗന രംഗത്തെ വിവിധ മേഖലകളിൽ സംഭാവന ചെയ്യുന്നു. ടെസ്ലയിലേക്കുള്ള ഇന്ത്യൻ വിതരണങ്ങൾ 2024 സാമ്പത്തിക വർഷത്തിൽ 2 ബില്യൺ ഡോളറിലെത്തിയിരുന്നു. ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ടെസ്ല വിതരണ ശൃംഖലകളെ വൈവിധ്യവൽക്കരിക്കുകയാണ് ടെസ്ലയുടെ ലക്ഷ്യം.

ടാറ്റയ്ക്കു പുറമേ ടെസ്ല മറ്റ് ഇന്ത്യൻ ഇലക്ട്രിക് വിതരണക്കാരെ തയ്യാറാക്കുന്നുണ്ടെന്നും സൂചനയുണ്ട്. അതുടകൊണ്ടു തന്നെ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുമ്പോൾ ടെസ്ല കാര്യമായ നേട്ടങ്ങളും പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഇന്ത്യൻ വിതരണക്കാരുമായി ടെസ്ല ഈ നേട്ടങ്ങൾ മുൻനിർത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഉണ്ടായതു മുതൽ ടെസ്ല ആഗോള വിപണിയിൽ ബദൽ ഉറവിടങ്ങൾ തേടാൻ ശ്രമം ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവിൽ ടാറ്റ ഓട്ടോകോമ്പ് ടെസ്ലയ്ക്ക് ആഗോളതലത്തിൽ പ്രത്യേക ഇലക്ട്രിക് വാഹന ഘടകങ്ങൾ, ടിസിഎസ് സർക്യൂട്ട് ബോർഡ് സാങ്കേതികവിദ്യകൾ, ടാറ്റ ടെക്നോളജീസ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സേവനങ്ങൾ, ടാറ്റ ഇലക്ട്രോണിക്സ് അവശ്യ നിയന്ത്രണ ഘടകങ്ങൾ എന്നിവ നൽകുന്നു. ഇതിനു പുറമേ സംവർദ്ധന മദർസൺ (Samvardhana Motherson), Suprajit Engineering, Sona BLW Precision Forgings, Varroc Engineering, Bharat Forge എന്നീ ഇന്ത്യൻ സ്ഥാപനങ്ങളുമായും ടെസ്ലയ്ക്ക് പങ്കാളിത്തമുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ സോഴ്സ് ചെയ്ത ഇന്ത്യൻ ഘടകങ്ങളുടെ ആകെ മൂല്യം 1.7 മുതൽ 1.9 ബില്യൺ ഡോളർ വരെയാണ്. ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കാനും ടെസ്ല പദ്ധതിയിടുന്നുണ്ട്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളുമായി ഇതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ നീക്കം ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കും.
Tata Group companies, including Tata AutoComp and TCS, supplied $2 billion worth of components to Tesla in FY24. Tesla is strengthening its India supply chain while exploring manufacturing opportunities.