പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും എമ്പുരാന്റെ ആവേശം അലതല്ലുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ദിവസം അവധി നൽകിയിരിക്കുകയാണ് ബെംഗളൂരുവിലെ കോളേജ്. ബെംഗളൂരു ഗുഡ് ഷെപ്പേര്‍ഡ് കോളേജാണ് ചിത്രത്തിന്റെ റിലീസ് ദിവസമായ മാർച്ച് 27ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോളേജ് മാനേജ്മെന്റ് പ്രത്യേക കുറിപ്പിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്ന ദിവസം അവധി പ്രഖ്യാപിച്ചത്. ലൈറ്റ്സ്, ക്യാമറ, ഹോളിഡേ എന്ന് ആരംഭിക്കുന്ന കുറിപ്പാണ് കോളേജ് പുറപ്പെടുവിച്ചത്.

കോളേജ് ചെയർമാൻ കടുത്ത മോഹൻലാൽ ആരാധകനാണ്. മോഹൻലാലിനോടുള്ള ആദരമായാണ് കോളേജ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചതിനു പുറമേ കോളേജ് വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ സ്ക്രീനിങ്ങും ഒരുക്കിയിട്ടുണ്ട്. ഇതിനായി മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് മൂവീടൈം സിനിമാസിൽ ഏഴ് മണിയുടെ ഷോയ്ക്ക് സൗജന്യ ടിക്കറ്റുകളും നൽകും.
Good Shepherd College in Bengaluru has declared a holiday on March 27 for the release of Mohanlal’s Empuraan, with a special screening for students.