സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും പുതിയ സ്റ്റോറുകൾ തുറന്നതിനു പിന്നാലെ മക്കയിൽ മറ്റൊരു പുതിയ ഹൈപ്പർമാർക്കറ്റ് കൂടി ആരംഭിച്ച് ലുലു ഗ്രൂപ്പ്. മക്ക അൽ റുസൈഫയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.

സൗദിയുടെ വിഷൻ 2030 പദ്ധതിയുമായി ചേർന്ന് ലോകോത്തര ഷോപ്പിങ് അനുഭവം ലഭ്യമാക്കാനാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലുള്ള അൽ റുസൈഫയിലെ പുതിയ ലുലു സ്റ്റോർ ഉപഭോക്താകൾക്ക് നവീനമായ ഷോപ്പിങ്ങ് അനുഭവം നൽകും. മക്കയിലും മദീനയിലും നിലവിലുള്ള ലുലു സ്റ്റോറുകളിലേത് പോലെ ഡെയ്ലി എസെൻഷൽസ്, ഫ്രഷ് ഫുഡ്, ഡിപാർട്മെന്റൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് പുതിയ സ്റ്റോറിലും ഉള്ളത്. 72 സ്ക്വയർ മീറ്ററിലുള്ള ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുല്ല ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുറഹ്മാൻ അൽ മുത്താസ് എന്നിവർ ചേർന്ന് അൽ റുസൈഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വിശുദ്ധ നഗരമായ മക്കയിൽ സാന്നിധ്യം വിപുലീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സൗദിയുടെ വിഷൻ 2030 പദ്ധതിക്ക് കരുത്തേകുന്ന കൂടുതൽ പദ്ധതികളും അവസരങ്ങളും യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി പറഞ്ഞു. മൂന്ന് വർഷത്തിനകം സൗദിയിലടക്കം ജിസിസിയിൽ 45 പുതിയ സ്റ്റോറുകൾ കൂടി യാഥാർത്ഥ്യമാക്കുമെന്നും അദേഹം പറഞ്ഞു. മദീനയിലെ മൂന്ന് പുതിയ പദ്ധതികൾ അടക്കമാണ് ഇത്.
Lulu expands its presence in Saudi Arabia with a new hypermarket in Al Rusayfah, Makkah, reinforcing its commitment to Vision 2030 and customer-focused innovation.