നിർമിത ബുദ്ധി ജോലികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെങ്കിലും തൽക്കാലത്തേക്കെങ്കിലും എഐ സ്വാധീനം കൊണ്ട് കോഡർമാർ, ഊർജ്ജ വിദഗ്ധർ, ജീവശാസ്ത്രജ്ഞർ തുടങ്ങിയവവരുടെ ജോലി പോകില്ലെന്ന് അഭിപ്രായപ്പെട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. എഐ ശക്തമായാലും ഡോക്ടർമാർ പാചക വിദഗ്ധർ തുടങ്ങിയവരുടെയും ജോലിയെ ബാധിക്കാൻ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞു.

എഐയുടെ പിശകുകൾ തിരുത്താനും അതിന്റെ കോഡ് മെച്ചപ്പെടുത്താനും കോഡർമാർ ആവശ്യമാണ്. നിർമിത ബുദ്ധിക്ക് പോലും ചെയ്യാനാകാത്ത നിർണായകവും സങ്കീർണ്ണവുമായ സംവിധാനങ്ങളാണ് ഊർജ്ജ വിദഗ്ധർ കൈകാര്യം ചെയ്യുന്നത്. ഡോക്ടർമാരും പാചക വിദഗ്ധരും തൽക്കാലത്തേക്ക് എഐ ഭീഷണിയിൽ നിന്ന് അകലെയാണ്. രോഗനിർണയങ്ങളിലും ഡാറ്റയിലും എഐ ഡോക്ടർമാരെ സഹായിക്കും. എന്നാൽ മനുഷ്യന്റെ വിധിന്യായവും സഹാനുഭൂതിയും നിർണായകമാണ്. അതിനു പകരം എഐയ്ക്ക് പ്രവർത്തിക്കാൻ ആകില്ല. അതുപോലെ, ഭക്ഷണം തയ്യാറാക്കുന്നതിൽ എഐ സഹായിച്ചേക്കാം, എന്നാൽ പാചകക്കാരുടെ സർഗ്ഗാത്മകതയും വ്യക്തിപരമായ സ്പർശനവും മാറ്റാനാകാത്തതാണ്-അദ്ദേഹം പറഞ്ഞു.

എഐയുമായി പൊരുത്തപ്പെടൽ പ്രധാനമവും നിർണായകവുമാണ്. തൊഴിലാളികളും ജീവനക്കാരും എഐയുമായി സഹകരിക്കാൻ പഠിക്കണം, അതിനെ ചെറുക്കരുത്. നമ്മുടെ നിലവിലെ ധാരണയ്ക്ക് അപ്പുറത്തേക്ക് ജീവിതത്തെ പരിവർത്തനം ചെയ്യുന്ന സ്വയം അവബോധമുള്ള എഐയുടെ കാലം പോലും വിദൂരമല്ല. എഐ സ്വീകരിച്ചില്ലെങ്കിൽ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Bill Gates predicts AI will replace most jobs but highlights three careers—coding, energy expertise, and biology—that will remain secure in the future.