ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള ആട്. പീറ്റർ ലെനു എന്ന കർഷകൻ വളർത്തുന്ന നാല് വയസ്സുള്ള കനേഡിയൻ പിഗ്മി ആടായ കറുമ്പിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. വെറും 40.50 സെന്റീമീറ്റർ (1 അടി 3 ഇഞ്ച്) ആണ് കറുമ്പിയുടെ ഉയരം. കനേഡിയൻ പിഗ്മി ഇനത്തിലുള്ള ആട് ആണ് പീറ്ററിന്റെ കറുമ്പി. കുഞ്ഞനാണെങ്കിലും ദൃഢമായ ശരീരഘടനയാണ് ഈ ഇനത്തിന്റെ സവിശേഷത.

സാധാരണ ഗതിയിൽ പരമാവധി 53 സെന്റീമീറ്റർ (21 ഇഞ്ച്) വരെയാണ് കനേഡിയൻ പിഗ്മികളുടെ ഉയരം. ഫാം സന്ദർശനത്തിന് എത്തിയ ഒരാളുടെ നിർദ്ദേശപ്രകാരമാണ് ഗിന്നസ് റെക്കോർഡിനായി അയച്ചതെന്ന് പീറ്റർ പറഞ്ഞു.

തുടർന്ന് ഗിന്നസിനു അയക്കുന്നതിനു മുൻപ്  കറുമ്പിയുടെ അളവുകൾ, പ്രായം, ആരോഗ്യം എന്നിവ പരിശോധിക്കാൻ പീറ്റർ മൃഗഡോക്ടറെ സമീപിച്ചു. കറുമ്പിയുടെ അസാധാരണമായ കുഞ്ഞത്തവും ശാരീരികക്ഷമതയും സ്ഥിരീകരിച്ചാണ് റെക്കോർഡിനായി സമർപ്പിച്ചത്. 

Karumbi, a four-year-old Canadian pygmy goat from Kerala, has won the Guinness World Record for being the shortest living goat at just 40.50 cm tall.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version