ഗവേഷണ സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (IIT Madras)  ഇന്ത്യൻ നാവികസേനയും ധാരണ. നാവിക സാങ്കേതികവിദ്യ, സമുദ്ര ഘടനകൾ, നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ എന്നിവയ്ക്കായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

iitm mou indian navy

രാജ്യത്തിന്റെ സമുദ്രശക്തിക്കായി തദ്ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയെ പങ്കാളിത്തം അടിവരയിടുന്നതായി അധികൃതർ അറിയിച്ചു. അത്യാധുനിക ഗവേഷണത്തിലൂടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളിലൂടെയും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഐഐടി മദ്രാസ് എപ്പോഴും മുൻപന്തിയിലാണെന്ന് ചടങ്ങിൽ സംസാരിക്കവേ ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി പറഞ്ഞു. ഇന്ത്യൻ നാവികസേനയുമായുള്ള ഈ സഹകരണം ഐഐടിയുടെ കഴിവുകളും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഒരു പങ്കാളിത്തം മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സമുദ്രശക്തിക്കും വേണ്ടി അക്കാഡമിക് മേഖലയ്ക്കും പ്രതിരോധത്തിനും ഒരുമിച്ച് നേടാൻ കഴിയുന്നതിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

iit madras and the indian navy signed an mou to collaborate on naval technology, marine structures, and advanced engineering solutions for defence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version