480 യുവാൻ ( ₹ 5,500) വിലയുള്ള ഹാഫ് ചിക്കൻ വിഭവം വിളമ്പി വാർത്തയിൽ ഇടംപിടിച്ച് ചൈനയിലെ ഷാങ്ഹായിലെ റെസ്റ്റോറന്റ. ശാസ്ത്രീയ സംഗീതം കേൾപ്പിച്ചും പാൽ കൊടുത്തും വളർത്തിയ കോഴിയാണ് എന്ന് അവകാശപ്പെട്ടാണ് ഉയർന്ന വില എന്ന ന്യായീകരിണമാണ് റെസ്റ്റോറന്റ് നൽകുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 14 ന് 270,000 ഫോളോവേഴ്സുള്ള ഒരു ബിസിനസുകാരൻ ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. അവിടെ വിഭവത്തിന്റെ വില കണ്ട് ഞെട്ടിയ അദ്ദേഹം ഇതിനെക്കറിച്ച് ജീവനക്കാരോട് ചോദിച്ചു. “പാട്ട് കേട്ടും പാൽ കുടിച്ചും” വളർത്തിയതാണോ എന്ന് തമാശയായി ചോദിച്ചു. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന “സൺഫ്ലവർ ചിക്കൻ” എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് കോഴി എന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു. പാട്ട് കേട്ടും പാൽ കുടിച്ചും വളർന്നതു തന്നെയാണെന്നും ജീവനക്കാരൻ പറഞ്ഞത്രേ.

ഫാമിന്റെ ഓൺലൈൻ വിവരണമനുസരിച്ച് സൂര്യകാന്തി തണ്ടുകളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന നീര് ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് സൺഫ്ലവർ കോഴിക്ക് നൽകുന്നത്. ത്രീ-യെല്ലോ ചിക്കൻ ഇനത്തിൽ പെടുന്ന ഇവ എംപറർ ചിക്കൻ എന്നും അറിയപ്പെടുന്നു. പ്രീമിയം ഇനമായ സൺഫ്ലവർ ചിക്കന് കിലോഗ്രാമിന് 200 യുവാൻ ( ₹ 2,300) ൽ കൂടുതൽ വിലയുണ്ടെന്നാണ് റിപ്പോർട്ട്. റെസ്റ്റോറന്റുകളിൽ ഒരു കോഴിക്ക് 1,000 യുവാനിൽ കൂടുതൽ ( ₹ 11,500) വിലയുമുണ്ട്.
A Shanghai restaurant sparked outrage by selling a half-chicken dish for 480 yuan, claiming the chicken was raised on classical music and fed milk.