ഐപിഎൽ എത്തിയതോടെ പഞ്ചാബ് കിങ്സ് സഹഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ വാർത്തകളിൽ നിറയുകയാണ്. താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം വാർത്തകളിൽ ഇടംപിടിക്കുന്നു. മണികൺട്രോളിന്റെ 2023ലെ കണക്ക് പ്രകാരം $30 മില്യൺ അഥവാ 183 കോടി രൂപയാണ് പ്രീതിയുടെ ആസ്തി.

വർഷങ്ങൾ നീണ്ട സിനിമാ കരിയർ, ബിസിനസ് ഡീലുകൾ, ബ്രാൻഡ് എൻഡോഴ്സമെന്റുകൾ എന്നിവയിലൂടെയാണ് താരം വമ്പൻ സമ്പാദ്യം ഉണ്ടാക്കിയത്. നിലവിൽ സിനിമാ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം ബിസിനസ് ഡീലുകൾ, ബ്രാൻഡ് എൻഡോഴ്സമെന്റുകൾ എന്നിവയിലൂടെ ഇപ്പോഴും വൻ തുക സമ്പാദിക്കുന്നു. ഒരു ബ്രാൻഡിന് ഐക്കൺ ആകാൻ വേണ്ടി താരം 1.5 കോടി രൂപയാണ് കൈപ്പറ്റുന്നത്. അഭിനയത്തിനു പുറമേ താരം മികച്ച നിക്ഷേപക കൂടിയാണ്. 2008ൽ 35 കോടി രൂപ നിക്ഷേപിച്ചാണ് പ്രീതി പഞ്ചാബ് കിങ്സ് സഹ ഉടമയായത്. അന്ന് 76 മില്യൺ ഡോളറായിരുന്നു ടീമിന്റെ മൂല്യം. 2022ലെ കണക്ക് പ്രകാരം ഈ മൂല്യം 925 മില്യൺ ഡോളറാണ്. സിനിമാ നിർമാണത്തിലും ഒരു കൈ നോക്കുന്ന താരത്തിന് സമൂഹമാധ്യമങ്ങളിലും ധാരാളം ഫോളോവേർസ് ഉണ്ട്. 11 മില്യൺ ആണ് പ്രീതിയുടെ സമൂഹമാധ്യമ ഫോളോവേർസിന്റെ എണ്ണം.

റിയൽ എസ്റ്റേറ്റ്, ആഢംബര കാറുകൾ എന്നിവയാണ് താരത്തിന്റെ മറ്റ് നിക്ഷേപങ്ങൾ. പ്രീതിക്ക് മുംബൈയിൽ 17 കോടി രൂപയുടെ അപാർട്മെന്റ് സ്വന്തമായുണ്ട്. ഇതിനു പുറമേ ഹിമാചലിലെ ഷിംലയിൽ ഏഴ് കോടി രൂപയുടെ ബംഗ്ലാവുണ്ട്. Lexus LX 470 Crossover, Porsche, Mercedes-Benz E-Class, BMW എന്നിങ്ങനെ കോടിക്കണക്കിന് രൂപയുടെ ആഢംബര വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്.  

Discover Preity Zinta’s net worth, luxury assets, business ventures, and philanthropy. From Bollywood stardom to IPL co-ownership, she continues to inspire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version