ടിവിയെ മറികടന്ന് ഡിജിറ്റൽ മീഡിയ

ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി മാറി രാജ്യത്തെ ഡിജിറ്റൽ മീഡിയ മേഖല. എഫ്ഐസിസിഐ ഇവൈ മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ട് 2025 (Ficci EY media and entertainment report 2025) പ്രകാരം ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിലെ വരുമാനത്തിന്റെ 32% സംഭാവന ചെയ്യുന്നത് ഡിജിറ്റൽ മീഡിയയാണ്. ‘ഷേപ്പ് ദി ഫ്യൂച്ചർ’ എന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (M&E) മേഖല 2024ൽ 3.3% വളർച്ച കൈവരിച്ചു. ₹ 2.5 ട്രില്യൺ ആണ് രാജ്യത്തെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ആകെ മൂല്യം. ഈ വർഷം ഇത് ₹ 2.68 ട്രില്യൺ ആയി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഡിജിറ്റൽ മീഡിയ ₹ 80,200 കോടിയുടെ വരുമാനം നേടിയപ്പോൾ ടെലിവിഷൻ മേഖലയ്ക്ക് ₹ 67,900 കോടി വരുമാനമാണ് ലഭിച്ചത്. ഇന്ത്യയിലെ എം ആൻഡ് ഇ വ്യവസായ മേഖല കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ 30% വർധന രേഖപ്പെടുത്തിയപ്പോൾ ടെലിവിഷൻ, പ്രിന്റ്, റേഡിയോ എന്നിവയ്ക്ക് 2019ലെ വരുമാനത്തേക്കാൾ കുറവാണ് ഇപ്പോൾ ഉള്ളതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഡിജിറ്റൽ പരസ്യ മേഖല 17% വർധനയോടെ ₹ 70,000 കോടിയിലെത്തി. ഇത് 2024ലെ മൊത്തം പരസ്യ വരുമാനത്തിന്റെ 55% ആണ്. ₹ 14,700 കോടിയോടെ സെർച്ച്, സോഷ്യൽ മീഡിയ (11%), ഇ-കൊമേഴ്‌സ് പരസ്യങ്ങൾ (50%) എന്നിവയാണ് വളർച്ചയിൽ മുൻപന്തിയിൽ. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം 15% വർധിച്ച് ₹ 10,200 കോടിയിലെത്തിയിട്ടുമുണ്ട്. 

Digital media has surpassed television as India’s largest M&E segment, contributing 32% of total revenue in 2024. Streaming, gaming, and digital ads drive growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version