ഇന്ത്യയിലെ പരമ്പരാഗത ടെലിവിഷൻ വ്യവസായത്തിലെ തകർച്ചയ്ക്കിടയിലും ഡിഡി ഫ്രീഡിഷ് ഗണ്യമായ വളർച്ച കൈവരിച്ചുതായി റിപ്പോർട്ട്. 2024ൽ ഡിഡി ഫ്രീ ഡിഷ് 49 ദശലക്ഷം വീടുകളിൽ എത്തിയതായി വ്യാഴാഴ്ച പുറത്തിറങ്ങിയ FICCI-EY M&E റിപ്പോർട്ട് പറയുന്നു. പ്രസാർ ഭാരതിയുടെ നിയന്ത്രണത്തിലുള്ള ഫ്രീഡിഷ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ 179 ചാനലുകൾ ലഭ്യമാണ്. 37 ദൂരദർശൻ ചാനലുകൾ, 12 ഇ-വിദ്യ ചാനലുകൾ, 33 സ്വയം പ്രഭ ചാനലുകൾ എന്നിവ ഉൾപ്പെടെയാണിത്. ചിലവ് കുറഞ്ഞ വിനോദ ഓപ്ഷനുകൾ തേടുന്ന പ്രേക്ഷകർക്ക് ഫ്രീഡിഷ് മികച്ച സേവനം നൽകുന്നു.

ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ഫ്രീഡിഷ് കൂടുതലായി തിരഞ്ഞെടുക്കുന്നുണ്ട്. ഫ്രീ ടിവിയിലെ മികച്ച ഉള്ളടക്ക നിലവാരമാണ് ഇതിന് കാരണം. ദംഗൽ ടിവി, ഗോൾഡ്മൈൻസ് പോലുള്ള ചാനലുകൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വിനോദ പ്ലാറ്റ്ഫോമുകളിൽ ഇടം നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇന്റർനെറ്റ് കണക്റ്റിവിറ്റി വെല്ലുവിളിയായി തുടരുന്ന മേഖലകളിൽ അടക്കം പല ഉപയോക്താക്കളും ആവർത്തിച്ചുള്ള പേ ടിവി സബ്സ്ക്രിപ്ഷനുകളേക്കാൾ സജ്ജീകരണത്തിനായി ഒറ്റത്തവണ നിക്ഷേപമുള്ള ഫ്രീഡിഷ് ഇഷ്ടപ്പെടുന്നു.
DD FreeDish reaches 49 million homes in 2025, driving free TV growth while Pay TV subscriptions decline. Discover the impact on India’s TV industry.