ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് എംകെ1 എഫ്ഒസി യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള കരാർ ഭേദഗതി ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL).

കരാറിന്റെ മൂല്യം 5,989.39 കോടി രൂപയിൽ നിന്ന് 6,542.20 കോടി രൂപയായാണ് ഉയർത്തിയത്. കാലതാമസത്തിനും ഉൽപ്പാദന തടസ്സങ്ങൾക്കും ഇടയിലാണ് തേജസ് എംകെ1 നിർമാണ കരാർ ഉയർത്തിയിരിക്കുന്നത്.

2010 ഡിസംബറിലാണ് തേജസ് എംകെ1 ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (FOC) യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേനയും എച്ച്എഎല്ലും കരാർ ഒപ്പിട്ടത്.

യഥാർത്ഥ കരാറിന്റെ മൂല്യം 5,989.39 കോടി രൂപയായിരുന്നു. ഡെലിവറി ഷെഡ്യൂളിലെ പരിഷ്കാരങ്ങൾ കാരണം കരാറിന്റെ മൂല്യം ഇപ്പോൾ 6,542.20 കോടി രൂപയായി പുതുക്കിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്എഎൽ അറിയിച്ചു. വരും വർഷങ്ങളിൽ തേജസ് ജെറ്റുകൾ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
HAL has revised its contract with the IAF for Tejas Mk1 FOC fighter jets, increasing the value to ₹6,542.20 crore. With the first GE Aerospace engine delivered, HAL aims to ramp up Tejas Mk1A production despite past delays.