കെഎസ് യുഎം ‘കലപില’ വേനലവധിക്കാല ക്യാമ്പ് തിരുവനന്തപുരത്ത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കോവളം വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ‘കലപില സമ്മര്‍ ക്യാമ്പ് 2025’ ന്റെ രണ്ടാം പതിപ്പിന് ഏപ്രില്‍ 7 ന് തുടക്കമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് , കേരള അക്കാദമി ഓഫ് സ്കില്‍സ് എക്സലന്‍സ് KASE, കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സംയുക്തമായാണ് ആറ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സ്റ്റാർട്ടപ്പ് എക്സിബിഷനുകളും കെഎസ് യുഎം സ്റ്റാർട്ടപ്പുകളുടെ നൂതന പദ്ധതികൾ പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങളും ക്യാമ്പിൻറെ പ്രത്യേകതയാണ്. സ്റ്റാർട്ടപ്പ് സ്ഥാപകരുമായും പ്രൊഫഷണലുകളുമായും സംവദിക്കാനുള്ള അവസരവും ക്യാമ്പ് അംഗങ്ങൾക്ക് ലഭിക്കും. റോബോട്ടിക്സ് ഉൾപ്പെടെ ഏകദേശം 20 വർക്ക്ഷോപ്പുകൾ ഉണ്ടാകും.
ചിത്രകലാ പരിശീലനം, ഫേസ് പെയിന്റിംഗ്, കളരി, സ്കേറ്റിംഗ്, മ്യൂസിക്, സുംബ, നാടകം, കളിമണ്ണില്‍ പാത്ര ശില്പ നിര്‍മാണം, ചുവര്‍ചിത്രരചന, പട്ടം നിര്‍മ്മാണം, ഷാഡോ പപ്പെട്രി, ജയന്റ് പപ്പെട്രി, നീന്തല്‍, പാചകം, വയല്‍ അനുഭവം, കമ്മ്യൂണിറ്റി ജീവിതം, സാഹിത്യ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ ക്യാമ്പ് അവസരമൊരുക്കും.

കുട്ടികളില്‍ സര്‍ഗാത്മകത, നവീകരണം, സംരംഭക മനോഭാവം എന്നിവ വളര്‍ത്തുന്ന വിധത്തിലാണ് ഏപ്രില്‍ 12 വരെ നടക്കുന്ന ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാം.

കല, കരകൗശലം, വൈദഗ്ധ്യം, സര്‍ഗ്ഗാത്മകത, സംരംഭകത്വം, പ്രശ്നപരിഹാരം എന്നിവ സംയോജിപ്പിച്ച് കുട്ടികളില്‍ വ്യക്തിത്വവും നവീകരണവും പരിപോഷിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉണ്ടായിരിക്കും.
രജിസ്ട്രേഷന്: 9288001197, 9288005236.
The “Kalapila Summer Camp 2025”, organized by KSUM, KASE, and Kerala Arts & Crafts Village, will be held from April 7 to 12 at Kovalam Vellar Arts & Crafts Village, Thiruvananthapuram. Open to children aged 5 to 16, the six-day camp features startup exhibitions, interactive sessions with entrepreneurs, and 20+ workshops covering robotics, painting, martial arts, skating, music, drama, pottery, wall art, swimming, cooking, and more. Designed to nurture creativity, innovation, and entrepreneurship, the camp blends art, craft, skill-building, and problem-solving. For registration: 9288001197, 9288005236.