റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ ₹100 കോടി മറികടന്ന് മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ഇതോടെ എമ്പുരാന്റെ പേരിലായി. ഒമ്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ പൃത്ഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതത്തിന്റെ റെക്കോർഡാണ് എമ്പുരാൻ മറികടന്നത്. സിനിമാ കലക്ഷൻ ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും 100 കോടിയിലധികം ഗ്രോസ് നേടുന്ന പത്താമത്തെ മലയാള ചിത്രമാണ് എമ്പുരാൻ.

ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഓപ്പണിംഗ് എന്ന നേട്ടവും എമ്പുരാന് സ്വന്തമാണ്. വേൾഡ് വൈഡ് ₹ 20 കോടി ഗ്രോസ് നേടിയ മോഹൻലാലിന്റെ മരയ്ക്കാർ ആയിരുന്നു ഇതിനുമുമ്പ് ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം. സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് വിദേശ ബോക്സ് ഓഫീസിൽ എമ്പുരാന്റെ ആഗോള ഓപ്പണിംഗ് ബോളിവുഡ് ചിത്രത്തേക്കാളും മുൻപിലാണ്.

628,000 പൗണ്ടോടെ ( ₹ 7 കോടി) യുകെയിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ആദ്യ ദിന കലക്ഷൻ ആണ് എമ്പുരാന്റേത്. ആദ്യ ദിനത്തിൽ തന്നെ എമ്പുരാൻ ലോകമെമ്പാടുമായി ₹ 67.50 കോടി നേടി.

Mohanlal’s L2: Empuraan becomes the fastest Malayalam film to cross ₹100 crore globally in just two days, setting new box office records.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version