പുതിയ എംപിവിയുമായി നിസാൻ

ഇന്ത്യയിൽ പുതിയ മൾട്ടി പർപ്പസ് വെഹിക്കിളുമായി (MPV) ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). റെനോ ട്രൈബറിനു സമാനമായ സിഎംഎഫ്-എ പ്ലാറ്റ്ഫോമുമായാണ് സെവൻ സീറ്റർ നിസാൻ എംപിവി എത്തുന്നത്. വാഹനത്തിൻറെ മുൻവശം വെളിപ്പെടുത്തുന്ന ആദ്യ ടീസറും നിസാൻ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.

ട്രൈബറിനേക്കാൾ സ്പോർടി ലുക്ക് ആണ് എംപിവിക്ക് നിസാൻ നൽകിയിരിക്കുന്നത്. വലിയ ഹെഡ്ലൈറ്റുകൾ, ഗ്രില്ലിന് ഇരുവശത്തും ഡിആർഎൽഎസ്സുകൾ തുടങ്ങിയവയാണ് ടീസർ ഇമേജിൽ വാഹനത്തിന്റെ മുൻവശത്ത് കാണുന്ന സവിശേഷതകൾ. സി ഷെയിപ്ഡ് സിൽവർ പ്ലേറ്റുമായി ബമ്പറിനും മാറ്റമുണ്ട്. ഫങ്ഷണൽ റൂഫ് റെയിലുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ തുടങ്ങിയവയും ടീസർ ചിത്രങ്ങങ്ങളിൽ വ്യക്തമാണ്.

വർഷത്തിൽ 1,00,000 എംപിവികൾ വിൽക്കാനാണ് നിസാൻ ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണട്രോൾ, വയർലെസ് ചാർജിങ് പാഡ്, ഓട്ടോ ഡിമ്മിങ് ഐആർവിഎം, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയവ ഉണ്ടാകും എന്നാണ് വാഹന വിദഗ്ധരുടെ വിലയിരുത്തൽ.

പുതിയ നിസാൻ എംപിവിയിൽ 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ, 72 ബിഎച്ച്പി പവറും 96 എൻഎം ടോർക്ക് എന്നിവയാണ് ഉണ്ടാകാൻ സാധ്യത. വാഹനത്തിന്റെ വില സംബന്ധിച്ചും ഇതുവരെ നിസാൻ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ റെനോ ട്രൈബറിനേക്കാൾ അൽപം ഉയർന്ന തരത്തിലാകും വിലയെന്നും ഇത് ഏതാണ്ട് പത്ത് ലക്ഷം രൂപ മുതൽ ആകാമെന്നും മോട്ടോർ ഒക്ടേൻ റിപ്പോർട്ട് ചെയ്യുന്നു.

Nissan is set to launch a new 7-seater MPV in India based on the Renault Triber facelift. Featuring a refreshed design, upgraded features, and a reliable powertrain, this MPV aims to attract family car buyers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version