ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടികയുമായി ഫോർബ്സ്. ഫോർബ്സ് 100 റിച്ചസ്റ്റ് ഇന്ത്യൻസ് (100 richest Indians) പട്ടികയിൽ പതിവുപോലെ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് തലപ്പത്തുള്ളത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതേസമയം മലയാളികളിൽ എം.എ. യൂസഫലിയാണ് ഒന്നാമത്. 5.85 ബില്യൺ ഡോളർ അഥവാ 51937 കോടി രൂപയാണ് ലുലു ഗ്രൂപ്പ് (Lulu Group) സ്ഥാപകന്റെ ആസ്തി.

ഫോർബ്സ് പട്ടിക, യൂസഫലി ഏറ്റവും സമ്പന്ന മലയാളി, Yusuffali Leads Malayalis in Forbes 2025 Rich List

മൂത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന മലയാളി കുടുംബം. 10.4 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. ജോയ് ആലുക്കാസ് (5.3 ബില്യൺ ഡോളർ), രവി പിള്ള (4.1 ബില്യൺ ഡോളർ), സണ്ണി വർക്കി (4 ബില്യൺ ഡോളർ), ക്രിസ് ഗോപാലകൃഷ്ണൻ (3.7 ബില്യൺ ഡോളർ), പി.എൻ.സി മേനോൻ (3.6 ബില്യൺ ഡോളർ), ടി.എസ്. കല്യാണരാമൻ (3.25 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികളും അവരുടെ ആസ്തിയും.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് റിച്ചസ്റ്റ് ഇന്ത്യൻ പട്ടികയിൽ രണ്ടാമതുള്ളത്. 92 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

mukesh ambani leads the forbes 100 richest indians list with $105 b. m.a. yusuffali is the richest malayali with $5.85 b, followed by the muthoot family.

Share.

Comments are closed.

Exit mobile version