ഇന്ത്യയിൽ നിർമാണ കേന്ദ്രം ആരംഭിക്കാൻ ജാപ്പനീസ് കാർ ഉപകരണ നിർമാതാക്കളായ പയനീർ കോർപറേഷൻ (Pioneer Corporation).
ഓഡിയോ ഉപകരണങ്ങൾ, ഇൻ-കാർ എന്റർടെയ്ൻമെന്റ് സിസ്റ്റംസ് എന്നിവയുടെ നിർമാണത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് പയനീർ. 2026ഓടെ നിർമാണ കേന്ദ്രം ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹനവിപണിയായ ഇന്ത്യയിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ 2023ൽ പയനീർ ഇന്ത്യയിൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം ആരംഭിച്ചിരുന്നു.

ഡിസ്പ്ലേ, ഓഡിയോ ഉത്പന്നങ്ങളുടെ നിർമാണത്തിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇന്ത്യയിൽ പ്രാധാന്യം നൽകുക. പിന്നീടുള്ള ഘട്ടങ്ങളിൽ മറ്റ് ഇൻ-കാർ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് നീങ്ങും.

പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കായി പ്രാദേശിക കോൺട്രാക്റ്റർമാരുമായി ചേർന്ന് പ്രവർത്തിക്കാനും പയനീറിന് പദ്ധതിയുണ്ട്. ഇന്ത്യയ്ക്ക് പുറമേ ജർമ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങൾ സ്ഥാപിച്ച് ആഗോളവ്യാപനം സാധ്യമാക്കുകയാണ് പയനിയറിന്റെ ലക്ഷ്യം.
Pioneer Corporation will start manufacturing in-car products in India from 2026, reinforcing its commitment to the growing automotive market and aligning with the “Make in India” initiative.