മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും താൻ മക്ഡൊണാൾഡ്സിൽ ക്ലീനിങ്, ഡിഷ് വാഷിങ് ജോലികൾ അടക്കം ചെയ്തിരുന്നു എന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിൽ എംപവറിങ് വിമൺ, ദി മോസ്റ്റ് ക്രിട്ടിക്കൽ കോൺസ്റ്റിറ്റ്യുവൻസി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

17 വയസ്സുമുതൽ തന്നെ ജൻപഥിൽ കോസ്മെറ്റിക്സ് വിൽക്കാൻ ആരംഭിച്ചിരുന്നു. ദിവസം 200 രൂപയുടെ കോസ്മെറ്റിക്സ് ആയിരുന്നു വിറ്റിരുന്നത്. 18 വയസ്സിൽ കൊറിയർ കമ്പനിയിൽ ജോലിക്ക് കയറി.

പാലം എയർപോർടിലായിരുന്നു ജോലി. 19 വയസ്സാകുമ്പോഴേക്കും ലോജിസിസ്റ്റിക്സ് കമ്പനി സ്വന്തമായി വേണം എന്ന് ആഗ്രഹമായി. എന്നാൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല.

22ാം വയസ്സിൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത് പണം കടം വാങ്ങിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയതിനു ശേഷവും ജോലിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് മക്ഡൊണാൽഡ്സിൽ മാസം 1800 രൂപയ്ക്ക് ജോലിക്ക് കയറിയത്-സ്മൃതി പറഞ്ഞു.
At the Times Now Summit, BJP leader Smriti Irani shared her inspiring journey from working multiple jobs, including selling cosmetics and mopping floors at McDonald’s, to becoming a prominent political figure.