ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ (hydrails) സെറ്റ് ഏപ്രിൽ-മെയ് മാസങ്ങളിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിന്ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.

ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ സെർവോ ഡ്രൈവ് പ്രൈവറ്റ് ലിമിറ്റഡ് (Servo Drive Pvt) പെരമ്പൂരിലെ ഐസിഎഫ് പരിസരത്ത് നിർമിക്കുന്ന ട്രെയിൻ സെറ്റ് പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നോർത്തേൺ റെയിൽവേയാണ് ട്രെയിനിന് ഓർഡർ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

10റേക്ക് രൂപീകരണത്തിന്റെ ചിലവ് ₹118.24 കോടിയാണ്. നോർത്തേൺ റെയിൽവേ ജിന്ദ്-സോണിപത് വിഭാഗത്തിലെ പൈലറ്റ് പ്രോജക്റ്റ് 1200 കിലോവാട്ട് DEMUവിനെ ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്കാക്കി മാറ്റും. അങ്ങനെ സീറോ എമിഷൻ കൈവരിക്കാനാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 1600 എച്ച്പി ഡെമുവിന്റെ (10 കാർ റേക്ക്) പുനർനിർമ്മാണവും ജിന്ദിൽ ഒരു ഹൈഡ്രജൻ ഇന്ധന പ്ലാന്റ് സ്ഥാപിക്കലും 1600 എച്ച്പി ഡെമുവിന്റെ റേക്കിൽ രണ്ട് ഡിസ്ട്രിബ്യൂട്ടഡ് പവർ കൺട്രോൾ സിസ്റ്റങ്ങളും എട്ട് ട്രെയിലർ കോച്ചുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. 

India is set to launch its first hydrogen fuel cell-powered train, marking a significant step in railway evolution. Slated for rollout in April or May 2024, the project aims to promote clean transportation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version