ബൈക്ക്, ടാക്സി സർവീസ് കമ്പനി റാപ്പിഡോ (Rapido) സ്ഥാപകൻ പവൻ ഗുണ്ടുപ്പള്ളിയുടേത് (Pavan Guntupalli) സമാനതകളില്ലാത്ത ബിസിനസ് യാത്ര. നിലവിൽ 9350 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് റാപ്പിഡോ. എന്നാൽ ആ വിജയവഴിയിലേക്കുള്ള പവനിന്റെ യാത്ര നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

75ലധികം നിക്ഷേപകർ നിരസിച്ച ബിസിനസ് ആശയമാണ് നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിൽ പവൻ വിജയത്തിലെത്തിച്ചത്. ഐഐടി ഖൊരക്പൂറിൽ (IIT Kharagpur) നിന്നും പഠിച്ചിറങ്ങിയ പവൻ സാംസങ്ങിലൂടെയാണ് (Samsung) കരിയർ ആരംഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ സംരംഭക ലോകത്തേക്ക് ചുവടുമാറ്റുകയായിരുന്നു.
2014ലാണ് പവൻ റാപിഡോ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 75ലധികം നിക്ഷേപകരെ പവന്റെ ബിസിനസ് ആശയത്തെ റിജക്റ്റ് അടിച്ചു. വൻകിട റൊഡ് ഹെയ്ലിങ് കമ്പനികൾ അരങ്ങു വാഴുന്നിടത്ത് റാപിഡോയ്ക്ക് നിലനിൽപ്പുണ്ടാകില്ല എന്നതായിരുന്നു നിക്ഷേപകരുടെ വാദം. എന്നാൽ ആ വാദം തെറ്റാണെന്ന് തെളിയിച്ചു പവൻ. ഹീറോ മോട്ടോകോർപ് (Hero MotoCorp) ചെയർമാനും എംഡിയുമായ പവൻ മുൻജാൽ (Pawan Munjal) 2016ൽ കമ്പനിയുടെ ആദ്യ നിക്ഷേപകനായി. ഇതോടെ റാപ്പിഡോയുടെ തലവര മാറി. പിന്നാലെ നിരവധി നിക്ഷേപകരും എത്തി. പിന്നീട് വളർച്ചയിലേക്ക് കുതിച്ച റാപ്പിഡോയ്ക്ക് ഇന്ന് ഇന്ത്യയിലെ 100ൽ അധികം നഗരങ്ങളിൽ സാന്നിധ്യമുണ്ട്.
Discover Pavan Guntupalli’s journey, who overcame 75 investor rejections to build Rapido into a ₹9350 crore empire, now present in over 100 Indian cities.