ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ മത്സരത്തിലാണ്. എന്നാൽ വിമാനയാത്ര എത്ര സുഖകരമാണെങ്കിലും വിമാനത്താവളത്തിലെ നീണ്ട കാത്തിരിപ്പ് പോലുള്ള ചില ബുദ്ധിമുട്ടുകളും യാത്രക്കാർ നേരിടുന്നു. ഇത്തരം കാത്തിരിപ്പ് ഘട്ടങ്ങളിൽ യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ ലോഞ്ച് സൗകര്യമുണ്ട്. ഈ ലോഞ്ചുകളിൽ, യാത്രക്കാർക്ക് ഇരിക്കാനും വൈ-ഫൈ ഉപയോഗിക്കാനും ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാനും കഴിയും.

എന്നാൽ എല്ലാ വിമാനത്താവള ലോഞ്ചുകളും എല്ലാവർക്കും ഉപയോഗിക്കാനാകില്ല. ചില വിമാനത്താവളങ്ങളിൽ പ്രത്യേക അംഗത്വമുള്ളവർക്ക് മാത്രമാണ് ലോഞ്ചുകൾ ലഭ്യമാകുക, ചിലതിലാകട്ടെ കനത്ത ഫീസും ഈടാക്കുന്നു. വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്‌സസ് സൗകര്യം ഉപയോഗിക്കാൻ  ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി അംഗത്വം നേടുക എന്നതാണ് ഏറ്റവും നല്ല മാർഗം. പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. പതിവായി യാത്ര ചെയ്യുന്ന വ്യക്തികൾക്ക് അത്തരം ക്രെഡിറ്റ് കാർഡ് സഹായകരമാകും. ബാങ്ക് ബസാർ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2025ൽ ഇന്ത്യയിലെ എയർപോർട്ട് ലോഞ്ച് ആക്‌സസിനുള്ള മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം.

1. എച്ച്ഡിഎഫ്സി വിസ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് (HDFC Visa Signature Credit Card)
ചേരുന്നതിനുള്ള ഫീസ്: ഇല്ല.
വാർഷിക ഫീസ്: കാർഡ് അലോട്ട്‌മെന്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചിലവഴിച്ചാൽ ആദ്യ വർഷം സൗജന്യം.
വാർഷിക ഫീസ് ഇളവ്: പ്രതിവർഷം 75,000 രൂപ ചിലവഴിച്ചാൽ സൗജന്യ പുതുക്കൽ.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

2. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേർസ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് (HDFC Bank Diners Club Black Credit Card)
ചേരുന്നതിനുള്ള ഫീസ്: 10,000 രൂപ + നികുതി.
വാർഷിക ഫീസ്: 10,000 രൂപ + നികുതി.
വാർഷിക ഫീസ് ഇളവ്: 12 മാസത്തിനുള്ളിൽ 5 ലക്ഷം രൂപ ചിലവഴിച്ചാൽ പുതുക്കൽ ഫീസ് ഒഴിവാക്കാം.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

3. എച്ച്ഡിഎഫ്സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ് (HDFC Bank Millennia Credit Card)
ചേരുന്നതിനുള്ള ഫീസ്: 1000 രൂപ + നികുതി.
വാർഷിക ഫീസ്: 1000 രൂപ + നികുതി.
വാർഷിക ഫീസ് ഇളവ്: ഒരു വർഷത്തിൽ ഒരു ലക്ഷം രൂപ ചിലവഴിച്ചാൽ പുതുക്കൽ ഫീസ് ഒഴിവാക്കാം.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

4. എച്ച്ഡിഎഫ്സി ബാങ്ക് ടാറ്റ ന്യൂ ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ് (HDFC Bank Tata Neu Infinity Credit Card)
ചേരുന്നതിനുള്ള ഫീസ്: 1499 രൂപ + നികുതി
വാർഷിക ഫീസ്: 1499 രൂപ + നികുതി
വാർഷിക ഫീസ് ഇളവ്: പുതുക്കുന്നതിന് മുമ്പ് ഒരു വർഷം 3 ലക്ഷം രൂപ ചിലവഴിച്ചാൽ ഫീസ് ഇളവ്.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

5. എസ്‌ബി‌ഐ എലൈറ്റ് ക്രെഡിറ്റ് കാർഡ് (SBI Elite Credit Card)
ചേരുന്നതിനുള്ള ഫീസ്: ഇല്ല
വാർഷിക ഫീസ്: 4,999 രൂപ (രണ്ടാം വർഷം മുതൽ)
വാർഷിക ഫീസ് ഇളവ്: ഇളവ് വ്യവസ്ഥകൾ പരാമർശിച്ചിട്ടില്ല.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

6. എസ്‌ബി‌ഐ പ്രൈം ക്രെഡിറ്റ് കാർഡ് (SBI Prime Credit Card)
ചേരുന്നതിനുള്ള ഫീസ്: ഇല്ല
വാർഷിക ഫീസ്: 2,999 രൂപ (രണ്ടാം വർഷം മുതൽ)
വാർഷിക ഫീസ് ഇളവ്: ഇളവ് വ്യവസ്ഥകളൊന്നും പരാമർശിച്ചിട്ടില്ല.
ലോഞ്ച് ആക്‌സസ്: 4 അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചുകളിലും 8 ആഭ്യന്തര വിമാനത്താവളങ്ങളിലും സൗജന്യ സന്ദർശനം.

7. എസ്‌ബി‌ഐ ക്ലബ് വിസ്താര പ്രൈം ക്രെഡിറ്റ് കാർഡ് (SBI Club Vistara Prime Credit Card)
ചേരുന്നതിനുള്ള ഫീസ്: ഇല്ല
വാർഷിക ഫീസ്: 2,999 രൂപ (രണ്ടാം വർഷം മുതൽ)
വാർഷിക ഫീസ് ഇളവ്: ഇളവ് വ്യവസ്ഥകൾ പരാമർശിച്ചിട്ടില്ല.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര വിമാനത്താവളങ്ങളിൽ 8 സൗജന്യ സന്ദർശനങ്ങൾ.

8. ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ് (Axis Bank Magnus Credit Card)
ചേരുന്നതിനുള്ള ഫീസ്: 12,500 രൂപ + നികുതി.
വാർഷിക ഫീസ്: 12,500 രൂപ + നികുതി.
വാർഷിക ഫീസ് ഇളവ്: ഒരു വർഷം 25 ലക്ഷം രൂപ ചിലവഴിച്ചാൽ പുതുക്കൽ ഫീസ് ഒഴിവാക്കാം.
ലോഞ്ച് ആക്‌സസ്: ആഭ്യന്തര വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

9. ആക്സിസ് വിസ്താര സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് (Axis Vistara Signature Credit Card)
ചേരുന്നതിനുള്ള ഫീസ്: 3,000 രൂപ
വാർഷിക ഫീസ്: 3,000 രൂപ
വാർഷിക ഫീസ് ഇളവ്: വിശദാംശങ്ങൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ലോഞ്ച് ആക്‌സസ്: തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

10. ഏയു ബാങ്ക് സെനിത്ത് ക്രെഡിറ്റ് കാർഡ് (AU Bank Zenith Credit Card)
ചേരുന്നതിനുള്ള ഫീസ്: ഇല്ല
വാർഷിക ഫീസ്: 7,999 രൂപ + നികുതി
വാർഷിക ഫീസ് ഇളവ്: ഇഷ്യൂ ചെയ്ത് 90 ദിവസത്തിനുള്ളിൽ 1.25 ലക്ഷം രൂപ ചിലവഴിച്ചാൽ ഒന്നാം വർഷത്തിൽ ഫീസ് ഇളവ്. മുൻ വർഷത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ചാൽ രണ്ടാം വർഷം മുതൽ ഫീസ് ഒഴിവാക്കും.
ലോഞ്ച് ആക്‌സസ്: തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗജന്യ ആക്‌സസ്.

കുറിപ്പ്: ഇവിടെ പരാമർശിച്ചിരിക്കുന്ന ഫീസ് മാറ്റങ്ങൾക്ക് വിധേയമാണ്. ഏറ്റവും പുതിയ ഫീസ് വിവരങ്ങൾക്കായി ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാരുമായി ബന്ധപ്പെടുക. 

Explore the best credit cards in India offering complimentary airport lounge access. Compare fees, benefits, and annual waivers to find the perfect travel companion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version