ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തിന്റെ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ‍ശ്രദ്ധേയമാകുന്നു. ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച സ്റ്റോറിടെല്ലേഴ്സിന്റെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

പച്ചപ്പു നിറഞ്ഞ പാലക്കാടൻ ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാരാണ് വീഡിയോയിൽ ഉള്ളത്! കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിതെന്നും മനുഷ്യ- മൃഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ദിനോമുക്ക് എന്നും വിഡിയോയിൽ പറയുന്നു. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികളായ ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നിങ്ങനെ പോകുന്നു വീഡിയോയിലെ വിവരണം. ദിനോസർ മുട്ട വെച്ചുള്ള ഭീമൻ ഓംലെറ്റും വിഡിയോയിൽ കാണാം.

A fictional country named Dino Mook, created by The Storytellers Union, is going viral. The AI-generated video, inspired by Doordarshan’s Krishi Darshan, showcases dinosaurs coexisting with humans in a Palakkad village.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version