ഏപ്രിൽ 2നെ ‘ലിബറേഷൻ ഡേ’ എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പരസ്പര താരിഫുകൾ അല്ലെങ്കിൽ നികുതികൾ ഏർപ്പെടുത്തും. ഇത് അമേരിക്കയെ വിദേശ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് മോചിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. മറ്റ് രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന തീരുവ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിന് “പരസ്പര” താരിഫുകൾ ഏർപ്പെടുത്തുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസിന്റെ എല്ലാ വ്യാപാര പങ്കാളികൾക്കും പരസ്പര താരിഫ് ചുമത്താനുള്ള പദ്ധതികൾ പ്രസിഡന്റ് വെളിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. താരിഫുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണോ വേണ്ടയോ എന്നത് ട്രംപിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാം വട്ടവും അധികാരത്തിൽ വന്നതുമുതൽ ട്രംപ് നിരവധി തവണ താരിഫ് ഭീഷണികളുമായി രംഗത്തെത്തിയിരുന്നു.
Donald Trump plans to impose “reciprocal” tariffs on U.S. trading partners, matching foreign duty rates on U.S. goods. These tariffs aim to protect U.S. industries and raise government revenue, despite concerns over global trade impacts.