നിസ്സാൻ മോട്ടോർ കോർപ്പിന്റെ കൈവശമുള്ള റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (RNAIPL) ശേഷിക്കുന്ന 51% ഓഹരികൾ ഏറ്റെടുക്കുമെന്ന് റെനോ ഗ്രൂപ്പ് അറിയിച്ചു. വിപണി കവറേജ് വർദ്ധിപ്പിക്കുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിസ്സാൻ ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തും. പുതിയ നിസ്സാൻ മാഗ്നൈറ്റ് ഉൾപ്പെടെയുള്ള നിസ്സാൻ മോഡലുകൾ RNAIPL നിർമ്മിക്കുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നിസ്സാന്റെ ദീർഘകാല പങ്കാളിയും പ്രധാന ഓഹരി ഉടമയുമാണ് റെനോ ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകൾക്കും മൂല്യം സൃഷ്ടിക്കുന്ന ബിസിനസ്സ് അവസരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം പരസ്പരം കൂടുതൽ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളാണ് ലക്ഷ്യമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ലൂക്ക ഡി മിയോ പറഞ്ഞു. പ്രായോഗികതയും ബിസിനസ് അധിഷ്ഠിത മനോഭാവവുമാണ് ഇരു കമ്പനികളുടേയും ചർച്ചകളുടെ കാതൽ.

ഇരു കക്ഷികൾക്കും പ്രയോജനകരമായ ഈ ഫ്രെയിംവർക്ക് കരാർ പുതിയ സഖ്യത്തിന്റെ ചടുലവും കാര്യക്ഷമവുമായ മനോഭാവത്തിന്റെ തെളിവാണ്. ഉൽപ്പന്നങ്ങളുടെ ആകർഷണീയതയും അന്താരാഷ്ട്ര വിപണികളിൽ ബിസിനസ്സ് വളർത്താനുള്ള അഭിലാഷവും ഇത് സ്ഥിരീകരിക്കുന്നു. പ്രധാന ഓട്ടോമോട്ടീവ് വിപണിയായ ഇന്ത്യയിൽ റെനോ ഗ്രൂപ്പ് കാര്യക്ഷമമായ വ്യാവസായിക കാൽപ്പാടും ആവാസവ്യവസ്ഥയും സ്ഥാപിക്കും-അദ്ദേഹം പറഞ്ഞു.
Renault Group to acquire Nissan’s 51% stake in RNAIPL, gaining full control of the Chennai plant while Nissan continues its India operations with key models.