ചെറിയ തുടക്കങ്ങളിൽ നിന്ന് ക്ഷീര സാമ്രാജ്യത്തിലേക്കുള്ള ശ്രദ്ധേയമായ യാത്രയാണ് വേദ് റാം നഗറിന്റേത്. 1960ൽ ചെറുകിട പാൽ വിൽപ്പനക്കാരനായി പ്രതിദിനം 60 ലിറ്റർ പാൽ വിറ്റ് ആരംഭിച്ച യാത്രയാണ് അദ്ദേഹത്തിന്റേത്. വ്യക്തമായ കാഴ്ചപ്പാടോടെ, അദ്ദേഹം അതിൽ നിന്നും പാറസ് മിൽക്ക് (Paras Milk) എന്ന വമ്പൻ സാമ്രാജ്യം സൃഷ്ടിച്ചു. ഇന്ന് ഡൽഹി എൻസിആറിൽ മാത്രം പ്രതിദിനം 36 ലക്ഷം ലിറ്റർ പാൽ വിൽപന നടത്തി വമ്പൻ കമ്പനികളായ അമൂലിനും മദർ ഡയറിക്കുമെല്ലാം വെല്ലുവിളി ഉയർത്തുകയാണ് വേദ് റാമിന്റെ പാറസ് മിൽക്ക്.

സംസ്കരിച്ച പാലിന്റെ സാധ്യതകൾ മനസ്സിലാക്കിയ അദ്ദേഹം 1980ൽ തന്റെ ആദ്യത്തെ സ്ഥാപനവും 1984ൽ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു. 1986ൽ രൂപീകരിച്ച വിആർഎസ് ഫുഡ്സ് അദ്ദേഹത്തിന്റെ ക്ഷീര സംരംഭത്തിന് അടിത്തറ പാകി. 1987ൽ ആരംഭിച്ച സാഹിബാബാദ് പ്ലാന്റും 1992ൽ ഗുലാവതി പ്ലാന്റും പാറസിന്റെ യാത്രയിൽ നിർണായകമായി. ഇതിലൂടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് പാറസ് മിൽക്കിന്റെ പ്രശസ്തി ഉറപ്പിക്കാൻ വേദ് റാമിനായി.
2004ൽ ഡൽഹി-എൻസിആറിനപ്പുറത്തേക്കുള്ള പാറസിന്റെ വളർച്ച ആരംഭിച്ചു. ഗ്വാളിയോർ പ്ലാന്റ് വികസിപ്പിച്ചതോടെയാണ് ഇത്. 2005ൽ വേദ് റാം അന്തരിച്ചു. തുടർന്ന് 2008ൽ അദ്ദേഹത്തിന്റെ മക്കൾ “വേദ് റാം ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന് കമ്പനി പുനർനാമകരണം ചെയ്തു. പിന്നീട് കമ്പനി ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലേക്കു കൂടി വൈവിധ്യവൽക്കരിച്ചു.
ഇന്ന് പാറസ് മിൽക്ക് ഇന്ത്യയിലെ 5,400 ഗ്രാമങ്ങളിൽ നിന്നുള്ള എണ്ണമറ്റ ക്ഷീര കർഷകരെ പിന്തുണയ്ക്കുന്നു. വേദ് റാമിന്റെ സംരംഭകത്വ മനോഭാവത്തിന്റെ തെളിവായി നിലകൊള്ളുന്ന പാരമ്പര്യം അദ്ദേഹത്തിന്റെ മക്കളിലൂടെ നിലനിൽക്കുന്നു.
From selling 60 litres of milk to supplying 3.6 million litres daily, Paras Milk has grown into a major dairy brand. Explore its journey and expansion.