പൊരിവെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടിഷനർ ഘടിപ്പിച്ച ഹെൽമറ്റുകളുമായി തമിഴ്നാട്. റീചാർജബിൾ ബാറ്ററികളിൽ പ്രവർത്തിക്കുന്ന എസി യൂണിറ്റുള്ള ഹെൽമറ്റുകളാണ് തമിഴ്നാട് ട്രാഫിക് പൊലീസുകാർക്കായി ലഭ്യമാക്കിയിരിക്കുന്നത്. താപനില നിയന്ത്രിക്കുന്നതിനും സംവിധാനമുള്ള ഹെൽമെറ്റ് തെലങ്കാനയിലെ സ്വകാര്യ കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. 20,000 രൂപയാണ് ഇത്തരത്തിലുള്ള ഒരു എസി ഹെൽമെറ്റിന്റെ വില.

ആവഡി സിറ്റി പൊലീസ് ലിമിറ്റിലുള്ള പൊലീസുകാർക്കാണ് ആദ്യഘട്ടത്തിൽ എസി ഹെൽമെറ്റുകൾ ലഭ്യമാക്കുക. ഏകദേശം 850 ഗ്രാം ഭാരം മാത്രമുള്ള ഹെൽമറ്റുകൾ ധരിക്കാൻ എളുപ്പമാണ്.

ആദ്യ ഘട്ടത്തിൽ 50 ട്രാഫിക പൊലീസുകാർക്കാണ് ഹെൽമറ്റ് നൽകിയത്. വൈകാതെ തമിഴ്നാട്ടിൽ എങ്ങുമുള്ള ട്രാഫിക് പൊലീസുകാർക്ക് ഹെൽമറ്റ് ലഭ്യമാക്കും എന്നാണ് വിവരം.

Chennai’s Avadi City Police introduce air-conditioned helmets to help traffic officers cope with extreme summer heat. The pilot project aims to enhance comfort and productivity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version