അറക്കാൻ കൊണ്ടുപോയ കോഴികളെ ഇരട്ടിവിലയ്ക്ക് വാങ്ങി ആനന്ദ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മൃഗങ്ങളോടുള്ള സ്നേഹത്തിനും പേരുകേട്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മൃഗസ്നേഹ പ്രവൃത്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജാംനഗറിൽ നിന്ന് ദ്വാരകയിലേക്കുള്ള തീർത്ഥാടന യാത്രയ്ക്കിടെ കശാപ്പുശാലയിലേക്ക് കോഴികളേയും കൊണ്ടുപോകുന്ന വാഹനം തടഞ്ഞുനിർത്തി അവ ഇരട്ടിവിലയ്ക്ക് വാങ്ങിയാണ് ആനന്ദ് അംബാനി ശ്രദ്ധ നേടുന്നത്. ആനന്ദ് രക്ഷപ്പെടുത്തിയ 250ഓളം കോഴികളെ റിലയൻസിന്റെ മൃഗപുനരധിവാസ കേന്ദ്രമായ ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.

ദ്വാരക ജില്ലയിലെ ഖംഭാലിയ നഗരത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നും ഇരട്ടിവില കൊടുത്ത് ആനന്ദ് കോഴികളെ വാങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആനന്ദ് അംബാനി കൈകളിൽ ഒരു കോഴിയുമായി നടക്കുന്നത് വീഡിയോയിൽ കാണാം. കൂടെയുള്ള ടീമിനോട് ആനന്ദ് ഗുജറാത്തിയിൽ കൂടുകളിൽ കുത്തിനിറച്ച കോഴികളെ രക്ഷപ്പെടുത്താനും ഉടമയ്ക്ക് പണം നൽകാനും പറയുന്നതും വീഡിയോയിൽ ഉണ്ട്.

തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആനന്ദ് അംബാനി ദ്വാരകയിലേക്ക് യാത്ര നടത്തുന്നത്. ജാംനഗറിൽ നിന്ന് ദ്വാരകയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

Anant Ambani rescues 250 chickens from slaughter during his 140-km pilgrimage to Dwarka, showcasing his compassion for animals and deep spiritual devotion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version