
ആഭ്യന്തര, അന്തർദേശീയ രംഗത്ത് പേരെടുത്ത ക്യാരിയറാണ് എയർ ഇന്ത്യ (AI). ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈന്റെ പ്രാഥമിക ഹബ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് (DEL). ബെംഗളൂരു (BLR), മുംബൈ (BOM) എന്നിവിടങ്ങളിലും എയർ ഇന്ത്യ പ്രധാന പ്രവർത്തന കേന്ദ്രങ്ങളാണ്. എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ സൗഹൃദപരമായ ഫ്ലൈറ്റ് അറ്റൻഡന്റുകൾക്ക് പേര് കേട്ടതാണ്. എയർ ഇന്ത്യയുടെ ഈ പ്രൊഫഷണലുകൾ മികച്ച ഫ്ലൈറ്റ് അനുഭവത്തിന്റെ ഹൃദയവും ആത്മാവുമാണ്. അതിനാൽ അവരുടെ പ്രൊഫഷണലിസത്തിനനുസരിച്ചുള്ള ന്യായമായ സാലറിയാണ് ക്യാബിൻ ക്രൂവിന് ലഭിക്കുന്നത്.
2025ലെ റിപ്പോർട്ട് അനുസരിച്ച് ₹53,000 രൂപ മുതലാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂവിന്റെ സാലറി. മുതിർന്ന തസ്തികകളിലുള്ളവർക്ക് ഇതിലും ഉയർന്ന വരുമാനം ലഭിക്കുന്നു. ഒരു വർഷത്തിൽ താഴെ പരിചയമുള്ള എയർ ഇന്ത്യ ക്രൂ അംഗങ്ങൾക്ക് സാധാരണയായി ഏകദേശം ₹6.9 ലക്ഷം ആണ് വാർഷിക പ്രതിഫലം. എയർ ഇന്ത്യയിലെ ക്യാബിൻ ക്രൂ തസ്തികകളിലേക്കുള്ള ശമ്പള പരിധി പ്രതിവർഷം ₹3 ലക്ഷം മുതൽ ₹13 ലക്ഷം വരെയാണ്. ആംബിഷൻ ബോക്സ് ആണ് എയർ ഇന്ത്യ ജീവനക്കാർക്ക് നൽകുന്ന ശമ്പള വിവര കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ₹53000 മുതൽ ₹54000 വരെയാണ് എൻട്രി ലെവൽ ക്രൂ അംഗങ്ങളുടെ ശമ്പളം. മിഡ് കരിയർ അഥവാ അഞ്ച് മുതൽ ആറ് വർഷം വരെ എക്സ്പീരിയൻസ് ഉള്ള അംഗങ്ങളുടെ ശമ്പളം ₹61000 വരെയാണ്. ഈ വിഭാഗത്തിൽ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയ്ക്കു മുകളിലാണ്. പത്ത് വർഷത്തിനു മുകളിൽ എക്സ്പീരിയൻസ് ഉള്ള ക്യാബിൻ ക്രൂ അംഗങ്ങൾക്ക് ₹80,000 മുതൽ ₹1,00,000 വരേയാണ് മാസ ശമ്പളം.
Explore Air India cabin crew salaries, career growth, benefits, and eligibility. Learn about the selection process and how to apply.