തദ്ദേശീയമായി പ്രാദേശിക ഗതാഗത വിമാനം നിർമ്മിക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നതായി സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.

90 സീറ്റുകളുള്ള റീജിയനൽ എയർലൈനറിന്റെ ഡിസൈൻ ജോലികൾ പുരോഗമിക്കുകയാണെന്നും 2026ഓടെ സർവീസ് ആരംഭിക്കുക്കയാണ് ലക്ഷ്യം. ഇന്ന് നമുക്ക് സ്വന്തമായി പരിശീലന വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, ലഘു യുദ്ധ ഹെലികോപ്റ്ററുകൾ എന്നിവ നിർമ്മിക്കാൻ കഴിയും. അതുപോലെ സമീപഭാവിയിൽത്തന്നെ സ്വന്തം പ്രാദേശിക വിമാനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. മറ്റ് വിമാനങ്ങൾ നിർമിച്ചുള്ള പരിചയം ഇതിൽ സഹായകരമാകും-അദ്ദേഹം പറഞ്ഞു.

അതേസമയം സി‌എസ്‌ഐ‌ആർ-നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസും (CSIR-NAL) മുംബൈ ആസ്ഥാനമായുള്ള കമ്പനിയായ പയനിയർ ക്ലീൻ എ‌എം‌പി‌എസും (Pioneer Clean AMPS) കഴിഞ്ഞ ദിവസം രണ്ട് സീറ്റർ പരിശീലന വിമാനമായ ഹൻസ-3 എൻജിയുടെ (Hansa-3 NG) സാങ്കേതിക ലൈസൻസ് കരാറിൽ ഏർപ്പെട്ടു. നിർമ്മാണത്തിനും വാണിജ്യവൽക്കരണത്തിനും ഫ്ലൈറ്റ് പരിശീലനത്തിനും അനുബന്ധ ആപ്ലിക്കേഷനുകൾക്കുമുള്ള വിപണനത്തിനും വിൽപ്പനാനന്തര പിന്തുണക്കും വേണ്ടിയാണ് കരാർ.

India is advancing in domestic aircraft manufacturing with a 90-seater regional aircraft in development and a new tie-up to produce the Hansa-3 NG trainer aircraft, boosting aviation self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version