യാത്രക്കാർക്ക് വിശ്രമിക്കാനായി പോഡ് റൂം സൗകര്യമൊരുക്കി ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലാണ് 78 പോഡുകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് പോഡ് റൂം സൗകര്യം ഒരുക്കുന്ന രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ഭോപ്പാൽ. 2021ൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാജ്യത്തെ ആദ്യ പോഡ് റൂം സൗകര്യം ഒരുക്കിയിരുന്നു.

വെസ്റ്റ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിൽ യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള പോഡ് റൂമുകൾ ഒരുക്കുന്ന ആദ്യ സ്റ്റേഷൻ കൂടിയാണ് ഭോപ്പാൽ. മൂന്ന് മണിക്കൂറിന് 200 രൂപ മുതലാണ് പോഡ് റൂമുകളുടെ ചാർജ് ആരംഭിക്കുന്നത്. ഫാമിലി പോഡുകൾക്ക് 400 രൂപയാണ് മൂന്ന് മണിക്കൂറിന് ചാർജ് ഈടാക്കുന്നത്. സ്ലീപ്പിങ് സ്പേസ്, ലഗേജ് സ്റ്റോറേജ്, ചാർജിങ് പോയിൻ്റുകൾ, ടിവി, വൈഫൈ, എസി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് പോഡുകൾ എത്തുന്നത്. ഓരോ പോഡിനും പ്രത്യേക ടോയ്ലറ്റുകളും ഉണ്ട്.
കണക്ടിങ് ട്രെയിനിനും മറ്റുമായി അധിക സമയം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം. ഐആർടിസി വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.
Bhopal Railway Station launches Madhya Pradesh’s first pod retiring room facility