ഒപ്റ്റിപ്രൈം ഡ്യുവൽ കോർ 1000 kVA ജനറേറ്ററുമായി കിർലോസ്കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (Kirloskar Oil Engines Limited). ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ജനറേറ്റർ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകമെമ്പാടും നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ പരിഹാരങ്ങൾ എത്തിക്കുക എന്ന കിർലോസ്കറിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വ്യാവസായിക, വാണിജ്യ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന കോംപാക്റ്റ് പവർഹൗസ് വിപണിയെത്തിച്ചിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അസാധാരണ പ്രകടനം കാഴ്ചവെയ്ക്കാനും ജനറേറ്ററിന് സാധിക്കും.

ഈ ലോഞ്ചിനൊപ്പം വീടുകൾക്കും ചെറുകിട ബിസിനസുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉയർന്ന പ്രകടനമുള്ള ജനറേറ്ററുകളുടെ പുതിയ നിരയായ സെന്റിനൽ സീരീസും കമ്പനി പുറത്തിറക്കി. ഊർജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകളോടുള്ള കിർലോസ്കറിന്റെ പ്രതിബദ്ധതയും ആഗോള എമിഷൻ മാനദണ്ഡങ്ങൾ മറികടക്കുന്നതിലുള്ള അതിന്റെ തുടർച്ചയായ ശ്രദ്ധയും എടുത്തുകാണിക്കുന്നതാണ് പുതിയ ലോഞ്ചുകൾ എന്ന് മാനേജിംഗ് ഡയറക്ടർ ഗൗരി കിർലോസ്കർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കമ്പനിയുടെ ശക്തമായ പിന്തുണയും സ്മാർട്ട് എനർജി സൊല്യൂഷനുകളിലൂടെ സുസ്ഥിര വളർച്ചയുടെ പ്രാധാന്യവും ഗൗരി വ്യക്തമാക്കി.
Kirloskar Oil Engines unveils the world’s smallest 1000 kVA generator, designed for industrial and commercial applications, alongside the new high-performance Sentinel series, promoting energy efficiency and environmental sustainability.