ഇന്ത്യൻ ആതിഥേയത്വത്തിന്റെ ഊഷ്മളത അനുഭവിച്ച് ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മുംബൈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മുംബൈ ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ പാലിഭവൻ റസ്റ്ററന്റിന്റെ വിന്റേജ് ഇന്റീരിയറുകളുടെ വീഡിയോയാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ഷെ്യ്ഖ് ഹംദാൻ്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

പൗരാണികത രീതിയിലുള്ള അതിമനോഹരമായ അലങ്കാരങ്ങളാണ് പാലി ഭവന്റെ പ്രത്യേകത. മഹാരാജാക്കന്മാരുടെ വിന്റേജ് ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന റസ്റ്ററന്റ് ഇന്ത്യൻ ഫൈൻ ഡൈനിങ് അനുഭവത്തിന്റെ ഉത്തമ ഉദാഹരമായാണ് വിലയിരുത്തപ്പെടുന്നത്. ഷെയ്ഖ് ഹംദാന്റെ സന്ദർശനത്തിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം, പാലി ഭവൻ റസ്റ്ററന്റ് ദുബായ് രാജകുമാരന് നന്ദി പറഞ്ഞ് ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടു. ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ അതേ വീഡിയോ പങ്കിട്ടാണ് പാലി റെസ്റ്റോറന്റ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
Sheikh Hamdan of Dubai shares a video of Pali Bhavan’s vintage interiors on Instagram during his Mumbai visit, highlighting Indian fine dining culture, which went viral online.