രാജ്യത്തിന്റെ Zero എമിഷൻ വാഹന നയം മാറ്റാൻ UK തീരുമാനിച്ചു. ഡൊണാൾഡ് ട്രംപിന്റെ തെറ്റായ താരിഫ് നയങ്ങളാണ് പുതിയ തീരുമാനം എടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇന്റണൽ കംബസ്റ്റൺ വാഹനങ്ങൾ 2030-ഓടെ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച UK, അവ 2035 വരെ വിൽക്കാം എന്ന് പ്രഖ്യാപിച്ചു. 2030-ഓടെ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളായിരുന്നു യു.കെ ലക്ഷ്യമിട്ടിരുന്നത്. ആ തീരുമാനമാണ് UK മാറ്റുന്നത്. രാജ്യത്തിന്റെ എക്കോണമിയെ കരുതിയാണ് ഈ നിലപാടെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ (Keir Starmer) പറഞ്ഞു. ആഗോള ട്രേഡ് താരിഫുകൾ മാറുന്നതിനാലാണ് പുതിയ തീരുമാനം. രാജ്യത്തെ കാർ വ്യവസായത്തെ നിലനിർത്താൻ ഇതല്ലാതെ വഴിയില്ല-UK പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

ഏറെക്കലമായി രാജ്യങ്ങളിക്കിടയിലുണ്ടായിരുന്ന ഇറക്കുമതി തീരുവയിൽ കാതലായ പൊളിച്ചെഴുത്ത് ഡൊണാൾഡ് ട്രംപ് നടത്തിയതോടെയാണ് പല രാജ്യങ്ങളും അവരുവരുതായ രീതിയിൽ താരിഫ് വർദ്ധനയക്കും നയ പരിഷ്ക്കാരങ്ങൾക്കും നിർബന്ധിതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 104 ശതമാനം നികുതി അർദ്ധരാത്രിമുതൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ചരക്കിന് 34 ശതമാനം നികുതി ചുമത്തിയ ചൈനീസ് നടപടിക്ക് എതിരെ ആണ് പുതിയ താരിഫ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്ക തുടങ്ങി വെച്ച ഈ താരിഫ് യുദ്ധമാണ് വാഹന മേഖലയിൽ പാരിസ്ഥിതിയെ കൂടി ബാധിക്കുന്ന തരത്തിൽ പുതിയ പ്രതിസന്ധി തുറക്കുന്നത്.

ഇംഗ്ളണ്ടിൽ ഏറ്റവും കൂടുതൽ ഗ്രീൻഹൗസ് എമിഷൻ ഫോസിൽ ഫ്യൂവൽ വാഹനങ്ങളിൽ നിന്നാണ്. ഇംഗ്ലണ്ടിൽ 28% ഗ്രീൻഹൗസ് എമിഷനും വാഹനങ്ങളിൽ നിന്നാണ്. 2050-ൽ ഗ്രീൻഹൗസ് എമിഷൻ സീറോ ആക്കാൻ ലക്ഷ്യമിട്ട് നയരൂപീകരണവും പ്രവർത്തനങ്ങളും നടത്തിയിരുന്ന യുകെ അതിൽ നിന്ന് ഭാഗികമായെങ്കിലും പിൻവാങ്ങുന്നത് ലോകമാകെയുള്ള പരിസ്ഥിതി മുന്നേറ്റങ്ങളെ ബാധിച്ചേക്കാം. രാജ്യത്തിനകത്തുള്ള ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഹൈബ്രിഡ് കാറുകൾ നിർമ്മിച്ച് 2035-വരെ കയറ്റുമതി ചെയ്യാം. ഹൈബ്രിഡ് മോഡലുകളായ Toyota Prius, Nissan e-Power എന്നിവ ഉൾപ്പെടെ 2035-വരെ ലഭ്യമാക്കും.
ലോകം നേരിടുന്ന പുതിയ സാമ്പത്തിക വെല്ലുവിളികളിലും താരിഫ് സംബന്ധിച്ച അവ്യക്തതകളിലും യുകെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ആടിയുലയാൻ അനുവദിച്ചുകൂടാ. മികച്ച ലീഡർഷിപ്പുള്ള ഈ രാജ്യം അതിനാൽ ഇങ്ങനെ ഒരു തീരമാനം എടുക്കുന്നു- യുകെ ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്തി അലക്സാണ്ടർ (Heidi Alexander) പറയുന്നു.
യുകെയിൽ ഓട്ടോ മോട്ടീവ് വ്യവസായം 1.5 ലക്ഷം പേർക്കാണ് ജോലി നൽകുന്നത്. എക്കോണമിയിൽ 2400 കോടി ഡോളർ ഈ മേഖല സംഭാവന ചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും വലിയ EV മാർക്കറ്റ് ഷെയറാണ് ഇംഗ്ലണ്ടിന്റേത്. 3,82,000 ഇവി വാഹനങ്ങളാണ് 2024-ൽ യുകെയിൽ വിറ്റത്. രാജ്യമാകെ 75,000 ഇവി ചാർജ്ജിംഗ് പോയിന്റുകളുണ്ട്. ഓരോ 29 മിനുറ്റിലും ഓരോ ചാർജ്ജിംഗ് പോയിന്റുകൾ പുതിയതായി വരികയും ചെയ്യുന്നു. ഇത്ര ശക്തമായ ഇലക്ട്രിക് വാഹന മുന്നേറ്റമുള്ള യുകെ, അവരുടെ പ്രഖ്യാപിത ഇ-വാഹന നയത്തിൽ വരുത്തുന്ന ഭേദഗതി ലോകമാകെ സ്വാധീനിക്കും എന്ന് ഉറപ്പാണ്. മറ്റ് രാജ്യങ്ങൾ കൂടി യു.കെ ചെയ്തത് പോലെ Zero എമിഷൻ വാഹന നയത്തിൽ ഭേദഗതി വരുത്തിയാൽ ആഗോള തലത്തിൽ അതുണ്ടാക്കുന്ന പാരിസ്ഥിത ആഘാതം ചെറുതായിരിക്കില്ല.

2024-ൽ 1 ലക്ഷത്തിലധികം വാഹനങ്ങളാണ് അമേരിക്കയിലേക്ക്, UK കയറ്റുമതി ചെയ്തത്. ഡൊണാൽഡ് ട്രംപ് ചുമത്തുന്ന 25% നികുതി ഇംഗ്ലണ്ടിന്റെ വാഹന കയറ്റുമതിയെ ബാധിക്കും. Jaguar, Land Rover, Range Rover എന്നിവ നിർമ്മിക്കുന്ന JLR നിലവിൽ അമേരിക്കയിലേക്കുള്ള വാഹന ഷിപ്മെന്റുകൾ ഹോൾഡ് ചെയ്തിരിക്കുകയാണ്. പുതിയ താരിഫ് കാരണം വാഹനവിലയിലും മറ്റ് ചിലവുകളിലും അവ്യകതത നിലനിൽക്കുന്നതിനാലാണ് വാഹന കയറ്റുമതി പോലും സ്തംഭിച്ചിരിക്കുന്നത്.
The UK pushes its zero-emission vehicle target from 2030 to 2035, citing economic pressures and global tariff challenges. Experts warn of climate setback risks.