ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമിച്ച് ജപ്പാൻ. വെറും 6 മണിക്കൂറിനുള്ളിലാണ് ഹറ്റ്സുഷിമ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണം നടത്തിയത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, രാത്രിയിലെ അവസാന ട്രെയിൻ പുറപ്പെടുന്നതിനും രാവിലെ ആദ്യത്തെ ട്രെയിൻ എത്തുന്നതിനും ഇടയിലാണ് പഴയ വുഡൺ സ്ട്രക്ചർ മാറ്റിസ്ഥാപിച്ച് പുതിയ ത്രീ ഡി കെട്ടിടം സ്ഥാപിച്ചത്. സെറെൻഡിക്സ് എന്ന നിർമാണ കമ്പനിയാണ് നിർമാണച്ചുമതല നിർവഹിച്ചത്.

വകയാമ പ്രിഫെക്ചറിലെ 25,000 ജനസംഖ്യയുള്ള നഗരമായ അരിഡയുടെ ഭാഗമായ ശാന്തമായ കടൽത്തീര പട്ടണത്തിലാണ് മണിക്കൂറിൽ ഒന്ന് മുതൽ മൂന്ന് തവണ വരെ ഓടുന്ന ട്രെയിനുകളുള്ള സിംഗിൾ ലൈൻ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഏകദേശം 530 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ ആണിത്. പുതിയ കെട്ടിടം 100 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും മുമ്പത്തെ വുഡൻ സ്റ്റേഷനേക്കാൾ വളരെ ചെറുതുമാണ്. വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി വൃത്തങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിൽ സ്റ്റേഷൻ നിർമ്മിക്കാൻ രണ്ട് മാസത്തിലധികം സമയം എടുക്കുകയും ഇരട്ടി ചിലവ് വരികയും ചെയ്യുമായിരുന്നു.
Japan builds the world’s first 3D printed railway station in just 6 hours, replacing a wooden structure at Hatsushiba Station using technology from construction firm Serendix.