2025-26 വർഷത്തേക്കുള്ള പുതിയ മദ്യനയത്തിന് അംഗീകാരം നൽകി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അടക്കമുള്ള തീരുമാനങ്ങളാണ് കരട് മദ്യനയത്തിലുള്ളത്. നിബന്ധനകൾക്ക് വിധേയമായാകും ഇളവ് നൽകുക. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.

മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങി ഒന്നാം തിയ്യതി അടക്കം മദ്യം വിളമ്പാം. ത്രീ സ്റ്റാറും അതിനുമുകളിലുള്ള ഹോട്ടലുകളിലും വിവാഹങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ ഒരാഴ്ച മുൻപു തന്നെ അനുമതി തേടി മദ്യം വിളമ്പാം. എന്നാൽ ഒന്നാം തിയ്യതി ബാറുകൾക്ക് തുറക്കാൻ അനുമതിയില്ല. ഒന്നാം തിയ്യതി ഡ്രൈ ഡേ ആകുന്നതും തുടരും. ടൂറിസം മേഖലയ്ക്ക് നയം പുത്തൻ ഉണർവ് നൽകും എന്നാണ് വിശദീകരണം വന്നിരിക്കുന്നത്.

ഇളവ് ലഭിക്കുന്നതിന്, ഹോട്ടലുകൾ പരിപാടിയുടെ വിശദാംശങ്ങൾ മുൻകൂട്ടി സമർപ്പിച്ച് എക്സൈസ് കമ്മീഷണറിൽ നിന്ന് അനുമതി നേടണം. ഈ ഹോട്ടലുകളുമായി ബന്ധപ്പെട്ട ബാറുകൾ ഡ്രൈ ഡേകളിൽ അടച്ചിടണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആഢംബര ക്രൂയിസുകൾക്ക് ബാർ ലൈസൻസ് നൽകാനും മദ്യം വിളമ്പാൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Kerala approves 2025-26 liquor policy allowing conditional relaxation on Dry Day restrictions for tourism promotion, including special events at 3-star and above hotels and luxury cruises.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version