അടുത്തിടെ ഹുറൂൺ സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായും ലോകത്തിലെ അഞ്ചാമത്തെ സമ്പന്നയായും ഇടം പിടിച്ച് എച്ച്സിഎല്ലിലെ റോഷ്നി നാടാർ മൽഹോത്ര ചരിത്രം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ മകളാണ് റോഷ്നി. പിന്തുടർച്ചയുടെ ഭാഗമായി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും റോഷ്നിയുടെ പേരിലേക്ക് മാറ്റിയതോടെയാണ് അവരുടെ സമ്പാദ്യം ഉയർന്നത്. 2025ലെ ഹുറൂൺ സമ്പന്ന പട്ടിക അനുസരിച്ച് 3.5 ലക്ഷം കോടി രൂപയാണ് റോഷ്നിയുടെ ആസ്തി. ഇതോടെ റോഷ്നിയുടെ കുടുംബത്തേയും ഭർത്താവിനേയും കുറിച്ചുമുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കോർപറേറ്റ് ഹെൽത്ത് കെയർ സംരംഭമായ എച്ച്സിഎൽ ഹെൽത്ത് കെയർ ഹെഡായ ശിഖർ മൽഹോത്രയാണ് റോഷ്നിയുടെ ഭർത്താവ്. 2009ലാണ് ഇരുവരും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹ സമയത്ത് ഹോണ്ടയിൽ ജോലി ചെയ്തിരുന്ന ശിഖർ വിവാഹ ശേഷം എച്ച്സിഎൽ ഹെൽത്ത് കെയറിനൊപ്പം ചേർന്നു. നിലവിൽ ഹെൽത്ത് കെയർ സ്ഥാപനത്തിന്റെ വൈസ് ചെയർമാനും സിഇഓയുമാണ് ശിഖർ.

ബിസിനസ് കുടുംബത്തിൽ ജനിച്ച ശിഖർ വളർന്നത് കുവൈത്തിലാണ്. യുഎസ്സിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം എച്ച്സിഎൽ ഹെൽത്ത് കെയറിനെ വൻ വികസനത്തിലേക്ക് നയിച്ചു. ഇന്ന് ഇന്ത്യയിൽ മാത്രം വർഷത്തിൽ അഞ്ച് ലക്ഷത്തിലധികം കസ്റ്റമേർസാണ് എച്ച്സിഎൽ ഹെൽത്ത് കെയറിന് ഉള്ളത്. പേർസണലൈസ്ഡ്-സസ്റ്റൈനിബിൾ ഹെൽത്ത് കെയർ സൊല്യൂഷൻ നൽകുന്നതിൽ എച്ച്സിഎൽ ഹെൽത്ത് കെയറിനെ മുൻനിരയിൽ എത്തിക്കുന്നതിൽ ശിഖർ വഹിച്ച പങ്ക് വലുതാണ്.

എച്ച്സിഎൽ ഹെൽത്ത് കെയറിലെ പ്രവർത്തനങ്ങൾക്കു പുറമേ എച്ച്സിഎൽ കോർപറേഷൻ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയിലെ ബോർഡ് അംഗം കൂടിയാണ് ശിഖർ. ശിവി നാടാർ ഫൗണ്ടേഷനു വേണ്ടിയും ശിഖർ പ്രവർത്തിക്കുന്നു.
Discover the inspiring journey of Shikhar Malhotra—entrepreneur, HCL Healthcare CEO, and philanthropist. Learn how he’s driving change in healthcare, education, and wildlife conservation in India.