ദേശീയ പുരസ്കാരത്തിന്റെ നിറവിൽ വയനാട്ടിൽ നിന്നുള്ള പതിനേഴു വയസ്സുകാരി ജൊവാന ജുവൽ. വയനാട്ടിലെ ആദിവാസി സ്ത്രീകൾക്കും കൗമാരക്കാർക്കും ഇടയിൽ സ്മൈലീ ഡേ എന്ന പദ്ധതിയിലൂടെ ആർത്തവാരോഗ്യം, ശുചിത്വാവബോധം എന്നിവയ്ക്കായി നടത്തിയ പ്രവർത്തനങ്ങളാണ് ജൊവാനയെ 2022-23 വർഷത്തെ യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് അവാർഡിന് അർഹയാക്കിയിരിക്കുന്നത്. പാർലമെന്റ് ഹൗസിൽവെച്ച് നടന്ന ചടങ്ങിൽ ജൊവാന പുരസ്കാരം ഏറ്റുവാങ്ങി.

2022ൽ പത്താം തരത്തിൽ പഠിക്കുമ്പോൾ മിഷൻ ഡ്രീംസ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ജൊവാന പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. പരിപാടിയുടെ ഭാഗമായി മുംബൈയിലെ ചേരികളിലെ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ പരിപാടികളും സൗജന്യ ആർത്തവ കിറ്റ് വിതരണവും ഉണ്ടായിരുന്നു. ഇതാണ് വയനാട്ടിലെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കിടയിൽ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ പ്രചോദനമായതെന്ന് ജൊവാന പറഞ്ഞു.
തുടർന്ന് 2023 ഏപ്രിൽ മാസത്തിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാലത്ത് വയനാട്ടിലെ ആദിവാസി ഊരുകളിലെ പെൺകുട്ടികളിൽ ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൊവാന സ്മൈലി ഡേ പദ്ധതി ആരംഭിച്ചു. ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്നതിലൂടെയും പുനരുപയോഗിക്കാവുന്ന കോട്ടൺ പാഡുകളും പരിസ്ഥിതി സൗഹൃദ ബയോ പാഡുകളും വിതരണം ചെയ്യുന്നതിലൂടെയും നിരവധി സ്ത്രീകൾക്ക് സഹായം നൽകാൻ ജൊവാനയ്ക്ക് സാധിച്ചു. പിന്നീട്, സ്മൈലി ഡേ പദ്ധതി കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. നിലവിൽ നെതർലാൻഡ്സ് ആസ്ഥാനമായുള്ള കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷനും മറ്റ് സന്നദ്ധ സംഘടനകളുമായും ചേർന്നാണ് പ്രവർത്തനങ്ങൾ