വിഷു കളറാക്കാൻ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും പ്രത്യേക വിഷു കോംബോ ഗിഫ്റ്റുകളുമായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പായ ‘ഇറാലൂം’ (Iraaloom). കലാധിഷ്ഠിതമായ ആശയങ്ങൾ ബിസിനസ് തന്ത്രങ്ങളുമായി സംയോജിപ്പിച്ച് പരിസ്ഥിതി സൗഹാർദപരമായ പേർസണലൈസ്ഡ് പ്രൊഡക്റ്റ്സ്, വീട്ടുപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി വസ്തുക്കൾ, ഡിസൈനർ ബാഗുകൾ, കരകൗശല വസ്തുക്കൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ സൃഷ്ടിച്ച് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ സംരംഭമാണ് ഇറാലൂം.

വിഷുവിനോട് അനുബന്ധിച്ച് പരിസ്ഥി സൗഹാർദപരമായി കൈകൊണ്ട് നിർമിച്ച കണിക്കൊന്ന, കേരള സാരി, മുണ്ട്, തിരു ഉടയാട, നിലവിളക്ക്, പറ, ഉരുളി, നെട്ടൂർ പെട്ടി, ആറൻമുള കണ്ണാടി തുടങ്ങിയ നിരവധി ഉത്പന്നങ്ങളുമായാണ് ഇറാലൂം എത്തിയിരിക്കുന്നത്. വിഷു ഹാംപർ കോംബോ ആയും ഓരോന്നും വെവ്വേറെയായും ഇവ വാങ്ങിക്കാനാകും. ഇക്കോഫ്രണ്ട്ലി ആയാണ് ഇറാലൂം ഉത്പന്നങ്ങളുടെ നിർമാണം. ഇതോടൊപ്പം കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിലും ഇറാലൂം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഇറാലൂമിനെ കുറിച്ച് കൂടുതൽ അറിയുന്നതിനുമായി www.iraloom.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.