സോൻപ്രയാഗ്, ഗൗരികുണ്ട്, കേദാർനാഥ് എന്നിവയെ ബന്ധിപ്പിക്കുന്ന റോപ്പ്‌വേ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാരിന് വൻ വരുമാനം ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര ഏജൻസിയായ നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡുമായി (NHLML) അദാനി എന്റർപ്രൈസസ് വരുമാനത്തിന്റെ ഏകദേശം 42% വിഹിതം പങ്കുവെയ്ക്കും. ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവത്‌മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോൻപ്രയാഗ്‌ മുതൽ കേദാർനാഥ്‌ വരെയുള്ള (12.9 കിലോമീറ്റർ) റോപ്‌വേ പദ്ധതി വികസിപ്പിക്കുന്നതിന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ആകെ 4,081.28 കോടി രൂപ ചിലവിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റോപ്‌വേ പദ്ധതി വികസിപ്പിക്കുക.  

കേദാർനാഥ് സന്ദർശിക്കുന്ന തീർഥാടകർക്ക് റോപ്‌വേ പദ്ധതി അനുഗ്രഹമാകും. യാത്രാ സമയം 8-9 മണിക്കൂറിൽ നിന്ന് 36 മിനിറ്റായി കുറയ്ക്കുമെന്നതിനാൽ റോപ്പ്-വേയിൽ ധാരാളം തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 18,000 പേരെ അല്ലെങ്കിൽ പ്രതിവർഷം ഏകദേശം 32 ലക്ഷം പേരെ കൊണ്ടുപോകാൻ റോപ്പ്‌വേയ്ക്ക് ശേഷിയുണ്ടാകും. PPHPD എന്ന ഏറ്റവും നൂതനമായ ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിക്കുന്നത്. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version