2030ഓടെ ഒരു ബില്യൺ ടൺ വാർഷിക കാർഗോ ശേഷി ലക്ഷ്യമിട്ട് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). ഈ ലക്ഷ്യത്തിനായി സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓസ്ട്രേലിയൻ പോർട്ട് ടെർമിനൽ ആയ നോർത്ത് ക്വീൻസ്ലാൻഡ് എക്സ്പോർട്ട് ടെർമിനൽ (NQXT)  വാങ്ങാനുള്ള അദാനി പോർട്സിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.


വർഷത്തിൽ അൻപത് മില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള പോർട്ട് ടെർമിനലാണ് ഓസ്ട്രേലിയയിലെ അബോട്ട് പോയിന്റിലുള്ള എൻക്യുഎക്സ്ടി. ഇടപാടിൽ പണത്തിനു പകരം അദാനി പോർട്സ് എൻക്യുഎക്സ്ടിക്ക് കമ്പനി ഷെയറുകൾ ആണ് നൽകുക.
ഇതോടെ എൻക്യുഎക്സ്ടി അദാനി പോർട്സ് പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഏകദേശം 3975 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ ഇടപാടാണ് ഇരുകമ്പനികളും തമ്മിൽ നടക്കുന്നത്. ആഗോള ഷിപ്പിങ് വ്യവസായ രംഗത്ത് പടരാൻ ഉദ്ദേശിക്കുന്ന അദാനി പോർട്സിനെ സംബന്ധിച്ച് ഈ ഇടപാട് ഏറെ പ്രാധാന്യമുള്ളതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version