കപ്പൽ നിർമാണ വ്യവസായത്തിലേക്ക് പ്രവേശിച്ച് വൻ ബിസിനസ്സ് വികസനം നടത്തുകയാണ് ടിറ്റാഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡ് (TRSL). 2024 ഡിസംബറിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ടിറ്റാഗഡ് നേവൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (TNSPL) സ്ഥാപിച്ച കമ്പനി, 1000 ഇക്വിറ്റി ഓഹരികളുടെ മുഴുവൻ ഓഹരി മൂലധനവും 10000 രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.

ടിആർഎസ്എല്ലിന്റെ നിലവിലുള്ള ഷിപ്പ് ബിൽഡിംഗ് ആൻഡ് മാരിടൈം സിസ്റ്റംസ് (SMS) ബിസിനസ്സ്, ‘ഗോയിംഗ് കോൺസേൺ’ അടിസ്ഥാനത്തിൽ ടിഎൻഎസ്പിഎല്ലിലേക്ക് മാറ്റുന്നതിനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഈ നീക്കത്തിലൂടെ എസ്എംഎസ് ബിസിനസ്സ് സ്വതന്ത്രമായി വളരാനും നിക്ഷേപകരെ ആകർഷിക്കാനും, അതേസമയം ടിആർഎസ്എല്ലിന് കമ്പനിയുടെ കോർ റെയിൽ സിസ്റ്റംസ് ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലും ഇറ്റലിയിലും വിപുലമായ നിർമ്മാണ സൗകര്യങ്ങളുള്ള മുൻനിര സമഗ്ര മൊബിലിറ്റി സൊല്യൂഷൻ കമ്പനിയായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് 1997ലാണ് സ്ഥാപിതമായത്. ജിഎസ്ടി ഒഴിവാക്കി, സംയുക്ത സംരംഭത്തിലെ ഓഹരി ഉൾപ്പെടെ, 2025 ജൂൺ 30ന് കമ്പനിയുടെ ഓർഡർ ബുക്ക് 26000 കോടി രൂപയാണ്.
Titagarh Rail Systems (TRSL) is expanding into shipbuilding by establishing a new subsidiary, aiming to leverage its ₹26,000 crore order book.