നെയ്യ് , അഥവാ ഗീ, അത് നമ്മുടെ നാടിന്റെ ഭക്ഷണത്തിന്റേയും ട്രഡീഷന്റേയും വിശ്വാസത്തിന്റേയും ഒക്കെ സിംബലായി നിൽക്കുന്ന ഒന്നാണ്. നറു നെയ് ചേർത്ത് ഉണ്ടാക്കുന്ന ഏത് വിഭവത്തിനും വേറൊരു രുചി വരും. അത് പരിപ്പ് കറിയായാലും, പായസം ആയാലും ബിരിയാണി ആയാലും ഒക്കെ. ഞങ്ങളൊക്കെ, അതായത് മലബാറിലുള്ളവർ, നെയ് ചേർത്ത് വറുത്ത കിസ്മിസും കാഷ്യുവുമൊക്കെ ബിരിയാണിയില് ഇടുമ്പോ, ആ സുഗന്ധം വേറെ ലെവലാണ്. ഞാൻ പറഞ്ഞുവന്നത്, ഈ നെയ് നമ്മുടെ നാവിലെ രുചിമുകളങ്ങൾക്ക് പണ്ടേക്ക് പണ്ടേ പരിചിതമായ ഒരു വിഭവമാണ്. കേരളത്തിലെന്നല്ല, രാജ്യമാകെ നെയ് ഒരു വികാരമാണ്. ഇന്ന് ആർക്കും നെയ് വാങ്ങാം, ഒരുപാട് ബ്രാൻഡുകൾ നെയ് വിൽക്കുന്നു. മറ്റെല്ലാം പോലെ ശുദ്ധവും കൃത്രിമമായതും ഒക്കെ കടകളിലിരിക്കുന്നത് കാണാം. അത് പോട്ടെ, ഞാൻ പറയുന്നത് മറ്റൊന്നാണ്. ഈ നെയ് ഇങ്ങനെ ആർക്കും വാങ്ങാൻ പറ്റാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്വാതന്ത്ര്യന് മുമ്പ്.. 1930-കൾ അന്നത്തെ കാര്യമാണ്. അന്ന് സമ്പന്നരുടെ അടുക്കള ഷെൽഫിൽ ആയിരുന്നു നെയ് എപ്പോഴും ഉണ്ടാകുക. അതും നാടൻ നെയ്. ബ്രാൻഡുകളും ഇന്നത്തെപ്പോലെ അന്ന് ഇല്ലല്ലോ. മധ്യവവർഗ്ഗക്കാരൻ പോലും ഉത്സവകാലത്ത് മാത്രം കുറച്ച് നെയ് വാങ്ങും. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവന്റെ കഥ പറയേണ്ടല്ലോ. പക്ഷെ, ഭക്ഷണത്തിൽ നെയ് ചേർക്കുമ്പോഴുള്ള രുചി എങ്ങനെയാ എപ്പോഴും ഒന്ന് കിട്ടുക? അവിടെ ഒരു ബിസിനസ്സുകാരൻ സാധ്യത കണ്ടു. ഡാഡ (Dada) ഡെച്ച് കമ്പനിയാണ്. പാം ഓയിൽ പോലെയുള്ള സസ്യ എണ്ണകളിൽ ഹൈഡ്രജൻ ഗ്യാസ് കയറ്റി, സോളിഡ് രൂപമാക്കി. ഏതാണ്ട് മഞ്ഞ നിറം. കണ്ടാൽ നെയ് തന്നെ, പാവപ്പെട്ടവന്റെ നറു നെയ്! അങ്ങനെ DADA വനസ്പതി നെയ് ഇന്ത്യയിലെത്തിച്ച് വിറ്റു തുടങ്ങി. നല്ല സ്വീകാര്യത കിട്ടി. Hussein Dada എന്നയാളാണ് ഈ വനസ്പതി ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. അയാൾ അത് ഡാഡ വനസ്പതി എന്ന ബ്രാൻഡിലാണ് വിറ്റത്. ബ്രിട്ടീഷ്കാരായ ലിവർ ബ്രദേഴ്സ്, അതായത്, ഹിന്ദുസ്ഥാൻ യൂണിലിവറിലുള്ള അതേ ലിവർ, അവർ അന്ന് ഹിന്ദുസ്ഥാൻ വനസ്പതി മാനുഫാക്ചറിംഗ് കോ എന്ന കമ്പനിയുണ്ടാക്കി ഇന്ത്യയിൽ വനസ്പതി എണ്ണ വിൽക്കാനുള്ള സാധ്യത കണ്ടു. ഓൾറെഡി മാർക്കറ്റിലുള്ള ദാദ വനസ്പതിയുമായി ചേർന്ന്, ലിവറിലെ എൽ, ഹുസൈൻ ദാദയുടെ, ദാദയിൽ ചേർത്ത് ദാൽദ പുറത്തിറക്കി. അതാണ് നമ്മുടെ വീട്ടിലൊക്കെ ധാരാളമായി വാങ്ങി ഉപയോഗിച്ച ഡാൽഡ. മഞ്ഞ പ്ലാസ്റ്റിക് പാത്രത്തിലും കവറിലും പച്ച നിറത്തിൽ ഒരു പാം ട്രീയുടെ അകമ്പടിയോടെ കണ്ട അതേ ഡാൽഡ! കണ്ടാൽ നറു നെയ്യുടെ ഒരു ക്ലോസ് കസിനെ പോലെ ഇരുന്നു, ഈ ഡാൽഡ!

1930-കൾ മുതൽ 1990-കൾ വരെ ഡാൽഡ ഇല്ലാത്ത അടുക്കളകൾ ഉണ്ടായിരുന്നോ? വലിയ എന്തോ പ്രൈം പ്രൊഡക്റ്റ് പോലെയാണ് ഡാൽഡ വാങ്ങി അന്നൊക്കെ ആളുകൾ ഉപയോഗിച്ചത്. വെളിച്ചെണ്ണ പോലും മാറ്റി വെച്ച് ഈ വനസ്പതി ഹൈഡ്രേറ്റഡ് എണ്ണ ഉപയോഗിച്ച ലക്ഷക്കണക്കിന് കുടുംബങ്ങൾ, അല്ല, ഇന്ത്യയാകെയുള്ള കോടിക്കണക്കിന് കുടുംബങ്ങൾ!. കാരണം ഹിന്ദുസ്ഥാൻ വനസ്പതി എന്ന ബ്രിട്ടീഷുകാരന്റെ കമ്പനി ഇന്ത്യയിലെ കുടുംബ ബന്ധങ്ങളേയും ഇവിടുത്തെ ഫെസ്റ്റിവലുകളേയും മറയാക്കി, ഇമോഷൻ വിറ്റ്, വമ്പൻ പരസ്യങ്ങൾ ഒഴുക്കി. ഒരുപക്ഷേ ഇന്ത്യയിൽ ഇത്ര വ്യാപകമായി സിനിമാ കൊട്ടകകളിലും, പത്രത്തിലും പിന്നീട് റേഡിയോയിലും ദൂരദർശനിലും ഔട്ട് ഓഫ് ഹോം രീതിയിലും പരസ്യത്തിന്റെ തിരമാല തീർത്ത് മറ്റൊരു ബ്രാൻയുണ്ടാവില്ല.. അതായിരുന്നു ഡാൽഡ-യുടെ എൻട്രി. അന്നത്തെ പലചരക്ക് കടകളിൽ ചെന്ന് അരിയും പഞ്ചസാരയും ഒക്കെ വാങ്ങി അവസാനം പറയും ഒരു 100 ഡാൽഡ, അല്ലെങ്കിൽ 500 ഡാൽഡ.. അങ്ങനെ അങ്ങനെ എല്ലാവർക്കും കിട്ടി, നെയ്.. ഡാൽഡ എന്ന നെയ് പോലെയിരിക്കുന്ന വനസ്പതി എണ്ണ! അതിന്റെ ഫലം എന്തായിരുന്നുവെന്നോ? വനസ്പതി എണ്ണകളിൽ ഇന്ത്യൻ മാർക്കറ്റിന്റെ 90 ശതമാനം ഡാൽഡ കയ്യടക്കി. ഇന്ത്യൻ വീടുകളുടെ ബ്രാൻഡായി ഡാൽഡ മാറി. ഇന്ത്യയാകെ ഇത്ര റീച്ച്, അന്നത്തെ പ്രധാന രാഷ്ട്രീയ പാർട്ടിക്ക് പോലും ഉണ്ടായില്ല എന്ന് വേണം പറയാൻ.

കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏതാണ്ട് 50-60 വർഷം കൊണ്ട് അതായത് 1930-കൾ മുതൽ 1990 വരെയുള്ള സുവർണ്ണ കാലത്ത് 400 കോടിയോളം രൂപയുടെ ടേൺഓവർ ഡാൽഡ-യിലൂടെ അതിന്റെ പിന്നിലെ ബിസിനസ്സുകാർ കൊയ്തു എന്ന് വേണം മനസ്സിലാക്കാൻ. നെയ് കൂട്ടി ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ച സാധാരണ ഇന്ത്യക്കാരന്റെ പോക്കറ്റിൽ നിന്ന് കൊണ്ടുപോയ പൈസ, അതും ഹൈഡ്രജൻ കയറ്റിയ വനസ്പതി എണ്ണ വിറ്റ്!

സംരംഭത്തിന് ഒരു എത്തിക്സ് വേണം. പ്രത്യേകിച്ച് ഭക്ഷണ സംരംഭങ്ങൾക്ക്. അത് കോടിക്കണക്കിന് ആളുകളുടെ ആരോഗ്യത്തെയാണ് നശിപ്പിക്കുന്നത്. ആരോഗ്യത്തെ വിറ്റ് കാശ് ഉണ്ടാക്കിയിട്ട് എന്ത് പ്രയോജനം? സാസ്ക്കാരികവും കുടുംബബന്ധങ്ങളും വിഷ്വലാക്കി, ഓഡിയൻസിന്റെ വികാരത്തെ ചൂഷണം ചെയ്ത് നമ്മൾ ഒരു പ്രൊഡക്റ്റ് വിൽക്കുമ്പോൾ, ഓരോ കസ്റ്റമറും ആ ഉൽപ്പന്നം വാങ്ങുന്നത് ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ്. ആ വിൽപ്പന നടക്കുന്നത് അവൻ അവന്റെ തലമുറകളോട് മനസ്സുകൊണ്ട് കണക്റ്റ് ചെയ്യുന്നത് കൊണ്ടാണ്. ആ പരസ്യം ഒരു ക്രിയേറ്റീവ് ഏജൻസിയുടെ, അവിടെ വർക്ക് ചെയ്ത ഒരു വിഷ്വലൈസറുടെ കഴിവുമാത്രമാണ്. വിൽക്കുന്ന പ്രൊഡക്റ്റിന് ആ പരസ്യത്തിലെ നന്മയുമായി ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. നിങ്ങൾക്ക് അങ്ങനെ ടിവി വിൽക്കാം, മൊബൈൽ വിൽക്കാം. ഷർട്ട് വിൽക്കാം, ഷൂസ് വിൽക്കാം, പക്ഷെ ഭക്ഷണം അങ്ങനെ വിൽക്കരുത്. ഡാൽഡ, നെയ് ആയിരുന്നില്ല. നെയ് പോലെ ഇരുന്ന ഹൈഡ്രജനേറ്റഡ് ഫാറ്റ് ആയിരുന്നു, അഥവാ ട്രാൻസ് ഫാറ്റ്! ഹൃദയാഘാതത്തിനും, അമിത വണ്ണത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണമാകുന്ന മാരകമായ വസ്തുവെന്ന് മെഡിക്കൽ പഠനങ്ങൾ തെളിയിച്ച ട്രാൻസ് ഫാറ്റ്! എൽഡിഎൽ കൊളസ്ട്രോൾ കൂട്ടുകയും എച്ച് ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്ന ഹൈഡ്രജനേറ്റഡ് ഓയിൽ. വെജിറ്റബിൾ എണ്ണയിൽ ഹൈഡ്രജൻ ഗ്യാസ് കയറ്റിയാണ് ഇത് ചെയ്യുന്നത്. ഈ ഡാൽഡ അതിന്റെ നിർമ്മാതാക്കൾ വിറ്റത് ഇന്ത്യയിലും പാകിസ്ഥാനിലുമായിരുന്നു. ജനങ്ങൾ എന്ത് തിന്നാലും കുടിച്ചാലും അതുകൊണ്ട് ചത്താലും ചത്ത് ജീവിച്ചാലും തങ്ങൾക്ക് ഒരു ചുക്കുമില്ലെന്ന് കരുതുന്ന ഭരണാധികാരികളുള്ള എല്ലാ നാട്ടിലും ആരോഗ്യത്തെ ഇല്ലാതാക്കുന്ന പ്രൊഡക്റ്റുകൾ വിൽക്കാൻ കഴിയും. ജനങ്ങൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധമില്ലാതിരുന്ന ഒരു ഇരുണ്ടകാലത്ത് മാർക്കറ്റിലിറങ്ങി കളിച്ച് കാശ് വാരിപ്പോയ എത്രയോ ബ്രാൻഡുകളുണ്ട്. പൊതു ആരോഗ്യത്തെക്കുറിച്ചും, ഭക്ഷണവും ശീലങ്ങളും ആരോഗ്യവുമായുള്ള ബന്ധവും പൊതുമണ്ഡലത്തിൽ ചർച്ചയായി തുടങ്ങിയ കാലത്ത്, 2000-ത്തിന്റെ തുടക്കത്തോടെ ഡാൽഡ മാർക്കറ്റ് വിട്ടു.

ആളുകൾക്ക് ആരോഗ്യബോധം വന്നുതുടങ്ങിയെന്ന് മനസ്സിലായപ്പോൾതന്നെ അതിന്റെ നിർമ്മാതാക്കൾ ഡാൽഡ വിറ്റു. ഏതാണ്ട് 100 കോടി രൂപയ്ക്കാണ് വിറ്റത്. കൺസ്യമർ ട്രെന്റും, മാറുന്ന മാർക്കറ്റ് പ്രിഫറൻസും പഠിക്കാത്തത് കൊണ്ടാണോ എന്നറിയില്ല, ബാൻജ് ഇന്ത്യ (Bunge India) 100 കോടി കൊടുത്ത് ഡാൽഡ വാങ്ങിയത് എന്ന് അറിയില്ല. എഡിബിളായി റീബ്രാൻഡ് ചെയ്ത് ഡാൽഡ-യെ മാർക്കറ്റിലിറക്കാൻ ബാൻജ് ഇന്ത്യ ശ്രമിച്ചു, പക്ഷെ നടന്നില്ല.
ഡാൽഡ എന്ന ബാൻഡിന് അപൂർവ്വമായി മാത്രം കിട്ടുന്ന അസാധാരണ വിസിബിലിറ്റി കിട്ടിയിട്ടും പരാജയമായത് എന്തുകൊണ്ടാണെന്ന് അറിയുമോ?
മാർക്കറ്റ് ചെയ്ഞ്ച് ചെയ്യുന്നതനുസരിച്ച് ക്വിക്കായി മാറാനുള്ള agile market intelligence ഇല്ലാതെ പോയത്
വർദ്ധിച്ച് വരുന്ന ആരോഗ്യ അവബോധത്തെ ക്യാപിറ്റലൈസ് ചെയ്ത്, ആരോഗ്യകരമായ ഭക്ഷണ ബ്രാൻഡായി സ്വയം മാറാനും ആരോഗ്യകരമായ ഭക്ഷണം എന്ന ക്യാംപയിന്റെ അംബാസിഡറായി മാറാനുമുള്ള മികച്ച സന്ദർഭം മനസ്സിലാക്കാനാകാതെ പോയത്
ആരോഗ്യത്തെക്കുറിച്ചും, കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയെക്കുറിച്ചും ഇന്ത്യയിലെ മിഡിൽക്ലാസ് ചിന്തിക്കുമെന്ന് മനസ്സിലാക്കാതെ അവരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത്

കണ്ഡസ്യൂമർ ബിഹേവിയറിന്റെ മുന്നറിയിപ്പുകൾ 1990-കളുടെ തുടക്കം തന്നെ വന്നുതുടങ്ങിയിട്ടും അതിനനുസരിച്ച് ഇന്നവേറ്റ് ചെയ്യാനോ പിവറ്റ് ചെയ്യാനോ കഴിയാതെ പോയത്
ആരോഗ്യകരമായ ഭക്ഷണ ശീലത്തെക്കുറിച്ച് മറ്റ് ബ്രാൻഡുകൾ ക്യാംപയിൻ തുടങ്ങിയിട്ടും പഴയ നരേറ്റീവുകളിൽ തന്നെ ഡാൽഡ കുടുങ്ങിക്കിടന്നത്
ഏറ്റവും പ്രധാനം, കസ്റ്റമർ ബുദ്ധിയുള്ളവരാണെന്ന് മനസ്സിലാക്കാതെ, എന്ത് വിറ്റാലും സ്വന്തം അപ്രമാദിത്വം ഒരിക്കലും തകരില്ലെന്ന അമിത ആത്മവിശ്വാസം
ഡാൽഡ- സംരംഭകർക്ക് ഒരു മാതൃകയാണ് എങ്ങനെ ആകരുത് എന്ന മാതൃക, അതെന്താമെന്ന് അറിയാമോ
ദീർഘകാലത്തേക്ക് നിൽക്കുന്ന, മൂല്യമുള്ള ബ്രാൻഡാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രൊഡകറ്റ് അല്ല വിൽക്കേണ്ടത്, കസ്റ്റമറുടെ നന്മ ലക്ഷ്യം വയ്ക്കുന്ന മൂല്യവും വിശ്വാസവുമാണ്
ആരോഗ്യത്തിൽ നെഗോസിയേശഷന് ഒരു കസ്റ്റമറും തയ്യാറല്ല എന്ന് ഓർക്കുക, പറ്റിക്കപ്പെട്ടാൽ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല
എത്ര വലിയ ബ്രാൻഡും ഉപഭോക്താവിനെ വഞ്ചിച്ചാൽ വിസ്മൃതിയിലേക്ക് മാറാൻ ഒരു രാത്രി മതി എന്ന സത്യം മനസ്സിലാക്കുക.
മാറുന്ന മാർക്കറ്റിന്റെ ട്രെൻഡ് മനസ്സിലാക്കാൻ പാകചത്തിനുള്ള മാർക്കറ്റ് ഇന്റലിജൻസ്
ഡാൽഡയുടെ അസ്തമയം കേവലം ബിസിനസ്സ് പരാജയമായിരുന്നില്ല. ഓരോ സംരംഭകനും സ്വയം ചോദിക്കേണ്ട ചോദ്യം അവർ ഒരിക്കലും ചോദിച്ചിരുന്നില്ല, “കാലം, മൂല്യങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന കസ്റ്റമറിന്റെ നിലവാരം എന്നിവയെ അതിജീവിക്കുന്ന എന്തെങ്കിലും ഞാൻ നിർമ്മിക്കുന്നുണ്ടോ?” എന്ന പ്രസ്ക്തമായ ചോദ്യം!