ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും കണക്റ്റിവിറ്റിയുടെയും നട്ടെല്ലാണ്. റെയിൽവേയുടെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസും സുസ്ഥിരമായ തുടക്കത്തിന്റെ സൂചനകൾ നൽകുന്നു. കഴിഞ്ഞ ഒക്ടോബർ വരെ തേജസ് എക്സ്പ്രസ് ഏകദേശം 70 ലക്ഷം രൂപ ലാഭം നേടിയിയതായും ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 3.70 കോടി രൂപ വരുമാനം നേടിയിയെന്നും ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ലഖ്നൗ-ഡൽഹി തേജസ് എക്സ്പ്രസ്സിനെ മുൻനിർത്തിയാണ് ഇന്ത്യ.കോമിന്റെ റിപ്പോർട്ട്.

ലോകോത്തര നിലവാരമുള്ള 50 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും സ്വകാര്യ പാസഞ്ചർ ട്രെയിൻ ഓപ്പറേറ്റർമാർക്ക് 150 ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കുന്നതിനുമുള്ള റെയിൽവേ ശ്രമത്തിന്റെ കീഴിൽ വരുന്നവയാണ് തേജസ് ട്രെയിനുകൾ. പ്രവർത്തനം ആരംഭിച്ചതിനുശേഷം ലഖ്നൗ-ഡൽഹി തേജസ് എക്സ്പ്രസ് ശരാശരി 80-85 ശതമാനം യാത്രക്കാരെ വഹിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 5 മുതൽ ഒക്ടോബർ 28 വരെ, ആഴ്ചയിൽ ആറ് ദിവസം ട്രെയിൻ ഓടിക്കുന്നതിന് ഐആർസിടിസി ചെലവഴിച്ചത് ഏകദേശം 3 കോടി രൂപയാണ്
