ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്കു നീങ്ങി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്ത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വൻ വളർച്ചയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഉണ്ടായത്. 2020ൽ $36 ബില്യൺ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം 2024ൽ 114 ബില്യൺ ഡോളറായി. ഓരോ ദിവസവും അദ്ദേഹത്തിന്റെ സമ്പാദ്യം 163 കോടി രൂപ വെച്ച് വർധിക്കുന്നതായി ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഫോർബ്സ് വേൾഡ് ബില്യണേർസ് പട്ടിക പ്രകാരം 2025ൽ ഏറ്റവും സമ്പാദ്യമുള്ള ലോകത്തെ 18ആമത്തെ വ്യക്തിയാണ്. ഫോർബ്സ് റിയൽ ടൈം ഡാറ്റ അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 96.7 ബില്യൺ ഡോളറാണ്. അംബാനിയുടെ ആസ്തി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളുടെ ജിഡിപിയേക്കാൾ അധികമാണ്.
റിലയൻസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച 68ആം പിറന്നാൾ ആഘോഷിച്ചിരുന്നു. റിലയൻസിന്റെ ഡിജിറ്റൽ സേവന ബിസിനസായ ജിയോയുടെ ഉപഭോക്തൃ ഏറ്റെടുക്കലിലൂടെ മുകേഷ് അംബാനി ആഗോള റെക്കോർഡുകൾ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും വിപുലമായ 4G ബ്രോഡ്ബാൻഡ് വയർലെസ് നെറ്റ്വർക്കുകളിൽ ഒന്നിനെ നയിക്കുന്ന അദ്ദേഹത്തിന്റെ ഡിജിറ്റൽ സംരംഭം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുരക്ഷ, സാമ്പത്തിക സേവനങ്ങൾ, സർക്കാർ-പൗര ഇന്റർഫേസുകൾ, വിനോദം തുടങ്ങിയ പ്രധാന മേഖലകളിലെ വിവിധ ഡിജിറ്റൽ സേവനങ്ങളിലൂടെ എൻഡ്-ടു-എൻഡ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
