ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സ്റ്റാർട്ടപ്പ് കമ്പനികളുടെ നൂതനാശയങ്ങളുടെ അഭാവത്തെ ചോദ്യം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മന്ത്രി സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. വ്യവസായ സംഘടനയായ സ്റ്റാർട്ടപ്പ് പോളിസി ഫോറം സംഘടിപ്പിച്ച കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ അടുത്ത ആഴ്ച ഫോറം മാധ്യമപ്രവർത്തകരുമായി പങ്കിടും. സ്റ്റാർട്ടപ്പ് പോളിസി ഫോറം സ്ഥാപകയും പ്രസിഡൻ്റുമായ ശ്വേത രാജ്പാൽ കോഹ്ലി, വൈസ് പ്രസിഡൻ്റ് അവന്തിക ഗോഡെ എന്നിവർക്കൊപ്പം CRED സ്ഥാപകൻ കുനാൽ ഷാ, OYO സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ ഡൽഹിയിൽ നടന്ന സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ സംസാരിക്കവേ പറഞ്ഞിരുന്നു. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ വിശദമാക്കിയിരുന്നു. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനകൾ വിവാദമായതോടെ നിരവധി സ്റ്റാർട്ടപ്പ് സംരംഭകർ പ്രതികരണവുമായി എത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്റ്റാർട്ടപ്പ് സംരംഭകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Piyush Goyal holds a closed-door meeting with prominent startup founders to discuss the future of India’s startup ecosystem, focusing on innovation, growth, and the challenges that lie ahead in expanding India’s presence in deeptech sectors like AI, fintech, and robotics.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version