ആഢംബര കാർ ടാക്സിയായി ഓടിച്ച് വൈറലായി ചൈനക്കാരൻ. യുവാൻ എന്ന യുവാവാണ് ബെയ്ജിങ്ങിൽ മെഴ്സിഡീസിന്റെ മെയ്ബ S480 അത്യാഢംബര കാർ റൈഡ് ഹെയ്ലിങ്ങിന് ഉപയോഗിച്ച് ശ്രദ്ധ നേടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 58,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

യുവാൻ ഡ്രൈവ്സ് എ മെയ്ബ ഫോർ റൈഡ് ഹെയ്ലിങ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് യുവാൻ അത്യാഡംബര ടാക്സിക്ക് പ്രചരണം നൽകുന്നത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് യുവാനിന്റെ ഓൺലൈൻ പേജിനുള്ളത്. നോർത്തേൺ ചൈനയിൽ ഹെനാൻ പ്രൊവിൻസിൽ ജനിച്ച യുവാൻ 2019 മുതൽ ലക്ഷ്വറി റൈഡ് ഹെയ്ലിങ് ബിസിനസ് രംഗത്തുണ്ട്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം 1.55 മില്യൺ ചൈനീസ് യുവാൻ (ഏകദേശം 1.80 കോടി രൂപ) മുടക്കി മെഴ്സിഡീസിന്റെ മെയ്ബ S480 വാങ്ങിയത്. നിലവിൽ ബെയ്ജിങ്ങിലും ഷാങ്ഹായിലും മാത്രമേ ഇത്തരത്തിൽ ടാക്സിയായി ഓടാൻ മെയ്ബ ലഭ്യമായിട്ടുള്ളൂ എന്ന് യുവാൻ പറയുന്നു.

79 ലക്ഷത്തോളം രൂപ ഡൗൺ പെയ്മെന്റ് ആയി നൽകിയാണ് അദ്ദേഹം അത്യാഢംബര വാഹനം വാങ്ങിയത്. അഞ്ച് വർഷത്തേക്ക് ഇഎംഐ ആയാണ് ബാക്കി തുക അടയ്ക്കുന്നത്. എങ്ങനെ നോക്കിയാലും മാസത്തിൽ 40 ട്രിപ്പുകളെങ്കിലും ലഭിക്കും എന്നതു കൊണ്ട് ഇഎംഐയും പെട്രോൾ തുകയും മറ്റ് ചിലവുകളും കിഴിച്ചാലും നല്ലൊരു തുക മാസത്തിൽ ലാഭം കിട്ടുന്നുന്നതായി യുവാൻ പറയുന്നു.
A Beijing man earns ₹58,000 per ride driving a Maybach S480, showcasing luxury ride-hailing and gaining 120,000 followers documenting his journey